ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ii

കിരാമായണം എന്നു് ആസ്തികന്മാർ ബലമായി വിശ്വസിക്കുന്നവരാകയാൽ രാമായണമാഹാത്മ്യത്തെപ്പററി പറയേണ്ടതായ ഭാരം എനിക്കൊട്ടുമില്ല. അതു വേണ്ടതുപോലെപ്പറവാൻ ഞാൻ ശക്തനുമല്ല.

ഇത്രയും ഉൽകൃഷ്ഠമായ ആ ഗ്രന്ഥം സംസ്കൃത ഭാഷയിലാകയാൽ അതിൽ പാണ്ഡിത്യമില്ലാത്തവൎക്കു് രാമായണസുധാപാനം സുലഭമായിരിക്കുന്നില്ല. ഈ ദോഷത്തെ ഹിന്ദി, മറാട്ടി, തമിഴ്, തെലുങ്ക് മുതലായ ദേശഭാഷകളിലെക്കുണ്ടായിട്ടുള്ള തൎജ്ജമകൾ, ആ ഭാഷകളെ സംബന്ധിച്ചേടത്തോളം, എത്രയോ കാലം മുമ്പെ പരിഹരിച്ചിട്ടുണ്ടു്. മലയാളഭാഷയിലാകട്ടെ ഇതുവരെ പൂൎണ്ണമായ ഒരു ഗദ്യതൎജ്ജമ ഉണ്ടായിട്ടില്ല, എന്നതിൽ ഭാഷാഭിമാനികൾ വ്യസനിക്കാതിരിക്കയില്ല. ഈ ന്യൂനത, ശ്രീമാൻ സി.കുഞ്ചുമേനോനവർകളുടെ പരിശ്രമത്താൽ പരിഹൃതമായ്‌വന്നുകാണുന്നതിൽ ഭാഷാഭിമാനികൾ ഏവരും ഒരുപ്പോലെ സന്തോഷിച്ചിട്ടുണ്ടെന്ന്, ഇതിന്നുമുമ്പെ പ്രകാശിതങ്ങളായ സുന്ദരകാണ്ഡം, കിഷ്കിന്ധാകാണ്ഡം എന്ന ഭാഗങ്ങൾ സാക്ഷ്യം വഹിക്കുന്നുണ്ട്. ആ സ്ഥിതിക്ക് അനുഗാമിയായിരിക്കുന്ന ഈ ആരണ്യകാണ്ഡത്തേയും സകൌതുകം വീക്ഷിക്കേണമെന്ന് സഹൃദയന്മാരോടു് മറ്റൊരാൾ പറയേണ്ടതായ ആവശ്യമില്ല. അതുകൊണ്ടു് ഇതിന്നൊരവതാരിക ആവശ്യമില്ലെന്നു് ഞാൻ പറയുകയും ചെയ്തു. പക്ഷേ ഗ്രന്ഥകൎത്താവിന്ന് എന്നിലുള്ള ആദരബുദ്ധികൊണ്ടായിരിക്കാം എന്നെ ഇതിൽ നിന്നൊഴിവാക്കാഞ്ഞതു്. അതിനാൽ, ഇതിന്നുമുമ്പേതന്നെ ഭാഷാപ്രണയികൾക്കും, വിദ്യാഭ്യാസവകുപ്പിലെ മേലദ്ധ്യക്ഷന്മാൎക്കും സുപരിചിതനായിരിക്കുന്ന ശ്രീമാൻ സി.കുഞ്ചുമേനോനവർകളുടെ ആരണ്യകാണ്ഡതൎജ്ജമയെ, മഹാജനസമക്ഷം, അവരുടെ സന്തോഷപൂൎവ്വകമായ സ്വീകാരത്തെ പ്രതീക്ഷിച്ചുംകൊണ്ടവതരിപ്പിച്ചുകൊള്ളുന്നു.

അവശിഷ്ടഭാഗങ്ങളും ഉടനെ പ്രകാശിതങ്ങളാകുമെന്ന് വിശ്വസിക്കുന്നു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_gadya_Ramayanam_Aaranya_kandam_1934.pdf/4&oldid=203242" എന്ന താളിൽനിന്ന് ശേഖരിച്ചത്