ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

________________

50 ൻ പുഞ്ചിരിപൊഴിച്ചുംകൊണ്ടു യുക്തിപൂർവ്വം ഇങ്ങിനെ പറഞ്ഞു.

ഹെ! അംഗനെ! രാമൻ ദാസനാണ് ഞാൻ. എന്റെ പതി യായിത്തീന്ന് മാസത്തെ ദാസിയാകണമെന്നാണോ നിൻറ ആഗ്ര ഹം, കഷ്ടം! ഹ! അമലവണ്ണിനി! ഞാൻ ആയനായ രാമനാൽ അസ്വതന്ത്രനാണു്. ഹൊ! ആയതലോലനെ! സിദ്ധാത്ഥയായ നീ സമൂക്കാത്ഥനായ ആൻറ കനിഷ്ഠഭായയായി ആനന്ദം അനു ഭവിക്കുക, വിരൂപയും, അസതിയും, ക്രൂരയും, വയർ ഒട്ടിപ്പിടിച്ചു വഭയുമായുള്ള ഇൗ നാരിയെ പരിത്യജിച്ച് രാമൻ നിന്നെ ഭജിച്ചു കൊള്ളം. ഹെ! വരാരോഹൈ! ഈ ദിവ്യവിഗ്രഹത്തെ വെടിഞ്ഞു കഥ'യുള്ള ഏതൊരുവനാണ് ഒരു മാനുഷസ്തീയിൽ രമിപ്പാൻ ഇ ച്ഛിക്കുക ലക്ഷ്മണൻ ഈ പരിഹാസവാക്കുകൾ സ്യവും സത്യമെന്നു കരുതി കരാളയും മാരമട്ടിതയുമായ ആ രാക്ഷസി, സീതയോടുകൂടെ പണ്ണശാലയിൽ ഇരിക്കുന്ന മുഷനും പരന്തപ നുമായ ശ്രീരാഘവൻറ സമീപം ചെന്നു വീണ്ടും ഇങ്ങിനെ വി ച്ചു. “ഹെ! രാമ! വിരൂപയും, അസതിയും, കരാളയും, ദാരുണവ മായും ഉദരം ഒട്ടിയവളുമായ ഈ മത്ത്യനാരിയോടൊന്നിച്ചു രമി പ്പാൻ നീ ഇച്ഛിക്കുന്നതെന്താണ്. എന്നെ മാനിക്കയില്ലെന്നൊ. ഇതാ നീ കണ്ടുകൊൾക. ഇവളെ ഞാൻ ഇപ്പോൾതന്നെ ഭക്ഷി ക്കുന്നുണ്ട്. പിന്നീടു ഞാൻ നിന്നോടൊന്നിച്ചു നിസ്സപത്നയായി സസുഖം സഞ്ചരിക്കും. “ഇപ്രകാരം പറഞ്ഞ് അഗ്നിശിഖപോലു ള്ള തൻറ ഉഗ്രദഷികൾ ഉരുട്ടിക്കൊണ്ട് മഹോലും രോഹിണീന ക്ഷത്രത്തിനു നേരെയെന്നപോലെ ആ രാക്ഷസി മൃഗശാബാക്ഷി യായ സീതയുടെനേരെ പാഞ്ഞടുത്തു. മൃതപാശംപോലെ വന്നുവീ ഴുന്ന ആ രാക്ഷസിയെ തടുത്തിട്ട് ഭീമബലനായ രാമൻ ക്രോധതാ മ്രാക്ഷനായി ലക്ഷ്മണനോടിങ്ങിനെ പറഞ്ഞു. “ഹ! സൌമിത്രേ! ഖലരോടും അനായരോടും നേരമ്പോക്ക് ഒരുവിധത്തിലും നന്നല്ല. ഇതാ സീതയെ നോക്കുക. പേടിച്ചു പ്രാണൻ പോകാറായിരിക്കുന്നു. ഹെ! പുരുഷസിംഹ! ഭയങ്കരിയും, അസതിയും, അതിമത്തയും, മ ഹോദരിയുമായ ഈ രാക്ഷസിയെ അംഗവൈരൂപ്യംചെയ്തിടുക.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_gadya_Ramayanam_Aaranya_kandam_1934.pdf/55&oldid=203244" എന്ന താളിൽനിന്ന് ശേഖരിച്ചത്