ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അവളോടോതി ഭഗവാൻ കശ്യപൻ പിന്നെ വീണ്ടുമേ:
സുമഹോദയമീഗ്ഗർഭമപ്രമാദാൽ1 ധരിക്ക നീ . 28

പരം പ്രീത്യാ ശക്രനോടുമരുൾചെയ്താൻ പ്രജാപതി; 29

വീരരീ നിൻ സോദരന്മാർ പാരം നിൻ തുണയായ് വരും30

ഇവർമൂലം ദോഷമേതും തവ വാസവ, വന്നിടാ. 31

ഇനിമേലിവിധം വിപ്രജനത്തെ വിഹസിക്കൊലാ.
വാഗ്വജ്രന്മാർ2 കോപനരാ യോഗ്യരേ നിന്ദചെയ്യൊലാ.

എന്നുരയ്ക്കെശ്ശങ്ക തീത്തിട്ടിന്ദ്രൻ പുക്കാൻ ത്രിവഷ്ടപം
സിദ്ധാത്ഥയാം രേവിനതയുമത്യാനന്ദമിയന്നുതേ 33

അരുണൻ ഗുരുഡൻ താനെന്നിരുപേർ തീന്നു പുത്രരും
അരുണൻ വികലൻ സൂര്യപുരസ്സരത പൂണ്ടുതേ. 34

ഗരുഡൻ പത്രികൾക്കിന്ദ്രനായേററിതഭിഷേകവും
അവന്റെയീ മഹാകമ്മം കേട്ടാലും ഭൃഗുനന്ദന! 35

32-സൗപർണ്ണം-ദേഗരുഡയുദ്ധം

അമൃതാഹരണത്തിനായി ഗരുഡൻ ദേവലോകത്തിലെത്തുന്നു. ദേവന്മാർ ഗരുഡനെ തടുക്കുന്നു. നോവന്മാരും ഗരുഡനും തമ്മിലുള്ള യുദ്ധവും ദേവന്മാരുടെ പരാജയവും.

സൂതൻ പറഞ്ഞു
പരമായവരവ്വണ്ണമൊരുങ്ങിയളവേ ദ്വജ!
ഗരുഡൻ വന്നു പക്ഷീന്ദ്രൻ സുരന്മാക്കെതിരായുടൻ 1

ആയുധങ്ങളുമന്യോന്യനായുടൻ കുട്ടിമുട്ടിതേ.
വിദ്യുദഗ്നിസമാകാര3നത്ഭുതാമേയവിക്രമൻ 2

വിശ്വകമ്മാവു നില്പുണ്ടുവിര്യവാൻ സുധ കാക്കുവാൻ.
തിണ്ണന്നവൻ പക്ഷിപക്ഷതുണ്ഡപ്രഹരവിക്ഷതൻ4
 മുഹുർത്തനേരം പോരിട്ടിട്ടഹോ!
ക്ഷീണച്ചു വീണുപോയ്. 4

നെടുഞ്ചിറകടിക്കാററാൽ പൊടി പാററി ഖഗേശ്വരൻ 5

ലോകമെല്ലാമിരുട്ടാക്ക്ത്തൂകിനാൻ നാകിസേന5യിൽ.

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/121&oldid=156448" എന്ന താളിൽനിന്ന് ശേഖരിച്ചത്