ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അങ്ങയ്ക്കെന്നെത്തരുവതിന്നിങ്ങെഴും മൂലമാം ഫലം
ഹന്ത! നേടാത്തൊരീയെന്നോടെന്തു വാസുകി ചൊല്ലുമോ? 37

മാതൃശാപാർത്തരായോരെൻ ജ്ഞാതികൾക്കയി സന്മതേ!
ഇഷ്ടം നിന്നുടെ സന്താനം കഷ്ടമേ കാണ്മതില്ലതും. 38

ത്വൽക്കുമാരാപ്തിയാൽ ജ്ഞാതിവർഗ്ഗത്തിന്നു ശുഭം വരും
നാം തമ്മിലുള്ള സംബന്ധം ഹന്ത! നിഷ്ഫലമാക്കൊലാ. 39

ഭഗവാനെ, പ്രസാദിക്ക ജ്ഞാതിക്ഷേമത്തിനാശ മേ
വ്യക്തമാകാത്തൊരീഗ്ഗർഭമാക്കിവിട്ടയി സമത്ത 40

മഹാനിർദ്ദോഷിയാമെന്ന മഹാത്മൻ, വിട്ടു പോകൊലാ.
സൂതൻ പറഞ്ഞു
ഉരച്ചേവം നിന്നു പത്നീ ജരൽക്കാരുവൊടാമുനി 41

യുക്താനുരൂപമാംവണ്ണമുത്തരം ചൊല്ലി മെല്ലവേ.
“അസ്തി തേ സുഭഗേ, ഗർഭമഗ്നിയോടു സമപ്രഭം 42

അതു മാമുനി ധർമ്മിഷ്ഠൻ വേദവേദാംഗവേദിയാം.”
ഇത്ഥം ചൊല്ലിജ്ജരൽക്കാരു സത്യവാൻ മുനിസത്തമൻ 43

വീണ്ടുമുഗ്രതപസ്സിന്നായ്ക്കൊണ്ടുറച്ചു ഗമിച്ചുതേ.

====48.ആസ്തീകോത്പത്തി====

വാസുകിയും സഹോദരിയും തമ്മിലുള്ള സംഭാഷണം. സഹോദരൻ സഹോദരിയെ സമാശ്വസിപ്പിക്കുന്നു. കാലക്രമത്തിൽ ജരൽക്കാരു തേജസ്വിയായ ഒരു പുത്രനെ പ്രസവിക്കുന്നു. സർപ്പങ്ങൾ ആസ്തീകൻ എന്നു പേരിട്ട് ആ ബാലനെ വേദസ്രാദികൾ അഭ്യസിപ്പിക്കുന്നു.
സൂതൻ പറഞ്ഞു
ഭർത്താവു പോയളവുടൻ ഭ്രാതൃപാർശ്വം ഗമിച്ചഹോ!
അറിയിച്ച പോയ കഥ ജരൽക്കാരു യഥാക്രമം. 1

പെട്ടെന്നീയപ്രിയോദത്തം കേട്ടാർത്തനഹിനായകൻ
ദീനയാം സോദരിയൊടായ് ദീനൻ ചോദിച്ചു വാസുകി. 2

വാസുകി പറഞ്ഞു
നൂനം നൂയറിയും ഭദ്രേ, ദാനകാര്യപ്രയോജനം
പന്നഗങ്ങൾക്കു നന്മയ്ക്കായി നിന്നിൽ പുത്രാപ്തിയാണതും. 3

നമ്മൾക്കവൻ സർപ്പസത്രാൽ ചെമ്മേ മോക്ഷം തരും ദൃഢം
എന്നല്ലോ ദേവസഹിതൻ മുന്നം ചൊല്ലി പിതാമഹൻ. 4

അപ്പണ്യവാനിൽനിന്നുണ്ടോ ഗർഭം ഹോ സുഭഗോ, തവ?
ആബ്ബുദ്ധിമാന്റെ ഗാർഹസ്ഥ്യം നിഷ്ഫലപ്രായമായ്‌വരാ. 5

ഏതും നിന്നോടീവകകൾ ചോദിപ്പാൻ മുറയില്ല മേ

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/154&oldid=156470" എന്ന താളിൽനിന്ന് ശേഖരിച്ചത്