ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

<poem> ശരണ്യ നാകും നിൻ താതധർഷണത്തെ ശ്രവിക്കവേ ശപിച്ചൂ നിൻ ജനകനെക്കുപിതൻ തിഗ്മപൗരുഷൻ. 8

ഋഷിപുത്രൻ ബാലനെന്നാൽ ഋഷിവൃദ്ധസമപ്രഭൻ ജലസ്പർശം ചെയ്തു ശുദ്ധൻ ജ്വലൽക്കോപൻ തപോധനൻ 9

നിന്നച്ഛനെക്കുറിച്ചേവം ചൊന്നാൻ തേജസ്സിയന്നവൻ. ശൃംഗി പറഞ്ഞു നിർദ്ദോഷിയാമെൻ ഗുരുവിൽ ചത്ത പാമ്പിട്ട ദുഷ്ടനെ 10

ആശീവിഷൻ തീഷ്ണവിഷനാശു മദ്വാക്യചോദിതൻ തക്ഷകൻ ക്രുദ്ധനായ് ദംശിച്ചക്ഷണം ഭസ്മമാക്കിടും, 11

ഏഴു രാവിനകം നിങ്ങൾ കാണ്മിനെന്റെ തപോബലം. മന്ത്രികൾ പറഞ്ഞു എന്നുരച്ചിട്ടച്ഛനിരിക്കുന്നിടത്തേക്കു ചെന്നവൻ 12

സാതങ്കം താതനെക്കണ്ടീച്ചെയ്താശ്ശാപമുണർത്തിനാൻ. ഉടനാ മുനി നിൻ താതനടുക്കെച്ചൊല്ലിവിട്ടുതേ 13

ശീലമേറും ഗൗരമുഖനെന്നെ നല്ലോരു ശിഷ്യനെ. അവൻ വിശ്രാന്തനായ് ചൊന്നാനവനീശനോടോക്കെയും: 14

“ശപിച്ചൂ നിന്നെയെൻ പുത്രൻ നൃപ, സൂക്ഷിച്ചിരിക്കണം നരേന്ദ്ര, തക്ഷകൻ നിന്നെപ്പരം ദംശിച്ചെരിച്ചിടും.” 15

എന്നാഗ്ഘോരോക്തി കേടേടിടേടു നിന്നച്ഛൻ ജനമേജയ! ആത്തക്ഷകോരഗഭയാൽ കാത്തു സൂക്ഷിച്ചിരുന്നതേ. 16

പിന്നെയാസ്സപ്തമദിനം വന്നെത്തിതുനേരമേ രാജപാർശ്വം പിറപ്പെട്ടു രാജൻ, ബ്രഹ്മർഷി കാശ്യപൻ. 17

മാർഗ്ഗത്തിലാക്കാശ്യയപനെ മൂർഖൻ കണ്ടെത്തി തക്ഷകൻ ദ്രുതം പോകും കാശ്യപനോടഥ ചോദിച്ചു തക്ഷകൻ: 18

“എങ്ങോട്ടുടൻ നീ പോകുന്നിതങ്ങെന്താണൊരുകാര്യവും?” കാശ്യപൻ പറഞ്ഞു നരനാഥൻ കുരുശ്രേഷ്ഠൻ പരീക്ഷിത്തില്ലയോ ദ്വിജ! 19

ദഗ്ദ്ധനാമിന്നവൻപോലും ക്രുദ്ധനാം തക്ഷകാഹിയാൽ. സത്വരം പോയിടുന്നേനാ പൃത്ഥീശന്നാർത്തി തീർക്കുവാൻ 20

കെല്പിൽ ഞാൻ കാക്കുമനെസ്സർപ്പം ധർഷിക്കയില്ലെടോ. തക് ഷകൻ പറഞ്ഞു എന്തുവാൻ ഞാൻ കടിച്ചോനെ ഹന്ത കാപ്പാൻ നിനപ്പൂ നീ? 21

ഞാനാണാത്തക്ഷകൻ വിപ്ര, കാണ്കെൻ വീര്യം മഹാത്ഭുതം. ഞാൻ കൊത്തും നൃപനെജ്ജീവിപ്പിപ്പാൻ നീ ശക്തനല്ലെടോ. <poem>

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/159&oldid=156475" എന്ന താളിൽനിന്ന് ശേഖരിച്ചത്