ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മന്ത്രികൾ പറഞ്ഞു
ഇത്ഥം ചൊല്ലീട്ടൊരാലിന്മേൽ കൊത്തിയുഗ്രാഹി തക്ഷകൻ
കടിച്ച മാത്രയിൽ ഭസ്മപ്പടിയായ് വെന്തു മാമരം. 23

ദ്രുതം മുന്മുട്ടു ജീവിപ്പിച്ചതു കാശ്യപനാ മരം
പിന്നെ ലോഭിപ്പിച്ചതിഷ്ടം ചൊന്നാലുമിതി തക്ഷകൻ. 24

ഇതു ചൊല്ലും തക്ഷകനോടതുനേരത്തു കാശ്യപൻ
'ധനാർത്ഥിയാണു ഞാ' നെന്നാൻ പുനരാപ്പൂജ്യനോടുടൻ. 25

പരം മധുരമാംവണ്ണമുരചെയ്തിതു തക്ഷകൻ:
ആ നരേന്ദ്രനിൽനിന്നെത്ര ധനമിച്ഛിച്ചിടുന്നുവോ 26

അതിൽ പരം വാങ്ങുകയെന്നോടഥ നീ പിൻതിരിക്കുക.”
നരമുഖ്യൻ കാശ്യപനീയുരഗം ചൊന്നവണ്ണമേ 27

ഓർത്തോളം തക്ഷകൻ നല്കും വിത്തം കൈക്കോണ്ടഴിച്ചുപോയ്.
ഇതി ഇതിവിപ്രൻ പോയശേഷം ചതിയാൽ വന്നു തക്ഷകൻ 28

നരേന്ദ്രനാഥനായ് ധർമ്മപരനാം നിൻ പിതാവിനെ
സൗധേ സൂക്ഷിച്ചിരുന്നിട്ടും വേവിച്ചൂ വിഷവഹ്നിയാൽ; 29

സ്വയം പിന്നെബ് ഭവാനേററൂ ജയമോടഭിഷേചനം.
ഇതുതാൻ കണ്ടതും കേട്ടുള്ളതുമായ് നൃപസത്തമ! 30

എല്ലാം ഞങ്ങളറിഞ്ഞോളം ചൊല്ലാം പരമദാരുണം.
ഏവം നരേന്ദ്രനുടെയുത്തങ്കർഷിതന്റെയും 31

പരാഭാവം കേട്ടശേഷം പരം വേണ്ടതു ചെയ്യുക.
സൂതൻ പറഞ്ഞു
എന്നിവണ്ണം കേട്ടനേരം മന്നവൻ ജനമേജയൻ 32

അരിന്ദമൻ മന്ത്രികളോടരുളിച്ചെയ്തിങ്ങനെ.
ജനമേജയൻ പറഞ്ഞു
ഇതാരു ചൊല്ലീ വൃക്ഷത്തിൽ നിതാന്താശ്ചര്യമിങ്ങനെ? 33

ഭസ്മമായ മരത്തിന്നും കാശ്യപൻ ജീവനേകിനാൻ.
തക്ഷകൻതാൻ കടിച്ചാലും തൽക്ഷണം കാശ്യപൻ പരം. 34

മന്ത്രംകൊണ്ടു വിഷം തീർത്താൽ ഹന്ത! നാശം വരാ ദൃഢം.
ദുഷ്ടൻ നാഗാധമനവൻ ധൃഷ്ടൻ ചിന്തിച്ചു നിശ്ചയം: 35

ഞാൻകൊത്തും നൃപനും വിപ്രൻതാൻ ക്ഷണം ജീവനേകിടും
കൊട്ടൂ വിഷം തക്ഷകനെന്നൊട്ടു നാട്ടാർക്കു ഹാസ്യനാം. 36

പെട്ടെന്നിതോർത്ത വിപ്രനു തുഷ്ടിയാക്കിയതാവണം.
ഉണ്ടാമുപായമാദ്ദുഷ്ടന്നുണ്ടാക്കാം തീവ്രവേദന. 37

ഇതൊന്നു കേൾക്കുവാനുണ്ടു കൊതിയാ വിജനേ വനേ
നാഗേന്ദ്രകാശ്യപന്മാർസംവാദം കേട്ടവനേതവൻ? 38

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/160&oldid=156477" എന്ന താളിൽനിന്ന് ശേഖരിച്ചത്