ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഈശ്വരൻ പിന്നെയ്യവണ്ണം ദ്യുതിയേറും കാപാലിതാൻ
സ്ഥാണു പിന്നെബ് ഭർഗ്ഗനേവം രുദ്രന്മാർ പതിനൊന്നുപേർ

മരീചിയംഗിരസ്സത്രി പുലസ്ത്യൻ പുലഹൻ ക്രതു
ഇവരല്ലൊ ഹ്രഹ്മപുത്രരാറുപേരു മഹർഷികൾ 4

അംഗിരസ്സിൻ മക്കൾ മൂവരെങ്ങുമേ പേർ പുകഴ്ന്നവർ
ബൃഹസ്പതിയുതത്ഥ്യൻതാൻ സംവർത്തനിവർ സുവ്രതർ 5

അത്രയ്ക്കനേകം പുത്രന്മാരത്രേ കേൾപ്പുണ്ടു മന്നവ
ഏവരും വേദവി‍ഞ്ജന്മാർ ശാന്തസിദ്ധമഹർഷികൾ 6

രാക്ഷസന്മാർ പുലസ്ത്യന്നു വാനരന്മാർകൾ കിന്നരൻ
യക്ഷന്മരും മക്കളത്രേ മാന്യനാം മാമുനിക്കെടോ 7

പുലഹൻതൻ മക്കളത്രേ ശലഭങ്ങളുമങ്ങനെ
സിംഹകിംപുരുഷവ്യാഘ്രയക്ഷരീഹാമൃഗങ്ങളും 8

ക്രതുവിന്നോ ക്രതുസമർ പതംഗസഹചാരികൾ
പുകഴ്ന്ന ബാലകില്യാന്മാർ സത്യവ്രതപരായണർ 9

ബ്രഹ്മാവിൽ ദക്ഷിണാഗുഷ്ഠത്തിൻമേൽനിന്നു ജനിച്ചുതേ
ദക്ഷൻ തപശാന്തികളിൽ ദക്ഷനാം ഭഗവാൻമുനി 10

വാമാംഗുഷ്ഠത്തിൽനിന്നേവം വാമയാം ദക്ഷപത്നിയും
അവളിൽ പിന്നെയുണ്ടായിതവൻപതു കന്യകൾ 11

കമലാക്ഷികളായോരാക്കമനിയാംഗീമാർകളെ
ശിഷ്ടൻ കൊടുത്തു യോഗ്യർക്കായി നഷ്ടപുത്രൻ പ്രജാപതി 12

പത്തുപേരെദ്ധർമ്മനേകിയിരുപത്തേഴു ചന്ദ്രനും
പതിമൂന്നാക്കശ്യപന്നും വിധിയാമ്മട്ടു നല്കിനാൻ 13

ധർമ്മപത്നികൾപേർ ചൊല്ലാം നന്മയോടതു കേളെടോ
കീർത്തി ലക്ഷ്മി ധൃതി മേധ പുഷ്ടി ശ്രദ്ധ തഥാ ക്രിയ 14

ബുദ്ധി ലജ്ജാ മതിയിവർ ധർമ്മപത്നികൾ പത്തുപേർ
ഇവരത്രേ ധർമ്മവൃദ്ധിദ്വാരങ്ങൾ വിധിസൃഷ്ടികൾ 15

ഇരുപത്തേഴു സോമന്നു ദാരങ്ങൾ പുകളാഴ്ന്നവർ
കാലം നടത്തുമവരാം ചേലെഴും സോമപത്നികസൾ 16

ബ്രഹ്മഭൂതൻ ധർമമദേവൻ ബ്രഹ്മജൻതാൻ പ്രജാപതി
വസുക്കളെട്ടും തൽപുത്രരവരെ വിവരിക്കുവൻ 17

ധരൻ പിന്നെ ധ്രുവൻ സോമനഹസ്സങ്ങനിലാനലർ
പ്രത്യൂഷൻതാൻ പ്രഭാസൻതാനെവമെട്ടു വസുക്കളാം 18

ധൂമ്രയ്ക്കത്രേ ധരൻ പുത്രൻ ബ്രഹ്മവിദ്യൻ ധ്രുവൻ പരം
മഹസവീനിസുതൻ ചന്ദ്രൻ ശ്വസനൻ ശ്വസനാസുതൻ 19

രതയ്ക്കഹസ്സു തനയൻ ശാണ്ഡില്യയ്ക്കു ഹുതാശനൻ

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/202&oldid=156522" എന്ന താളിൽനിന്ന് ശേഖരിച്ചത്