ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

319
മന്ത്രശക്ത്യാ വിളിച്ചപ്പോൾ സന്തോഷിച്ചെത്തിനാൻ കചൻ.
എന്തേ താമസമെന്നായൊരാബ്‌ഭാർഗ്ഗവിയോടോതിനാൻ:
ചമതപ്പുൽ വിറകുകൾ ചുമടാക്കീട്ടു ഭാമിനി! 35

എടുത്താശ്രമപാർശ്വത്താ വടച്ചുവടിലെത്തി ഞാൻ.
പശുക്കളും വന്നുകൂടി നിഴൽപ്പാട്ടിലണഞ്ഞുതേ 36

അങ്ങുവെച്ചെന്നൊടസുരരങ്ങുന്നാരെന്നു ചോദ്യമായ്.
'കചനെന്നു പറഞ്ഞിടും ബൃഹസ്പതിജനാണു ഞാൻ' 37

എന്നു ചൊന്നപ്പോഴെയെന്നെക്കൊന്നരച്ചിട്ടു ദാനവർ
ചെന്നായ്ക്കൂട്ടത്തിനേകിട്ടു നന്നായ് സ്വഗൃഹമെത്തിനാർ. 38

മഹാത്മാവാം ഭാർഗ്ഗവനാ മന്ത്രം ചൊല്ലി വിളിക്കയാൽ
ജീവിച്ചൊരുവിധം നിന്റെ സമീപത്തിലണഞ്ഞു ഞാൻ; 39

ആ ബ്രാഹ്മണസ്ത്രീ ചോദിക്കേ 'ഹതൻ ഞാ'*നെന്നുമോതി-
അതിൽപ്പിന്നെദ്ദേവയാനീവാക്കിനാൽപൂവിനേകദാ[നാൻ.'

വനം പുക്കാൻ കചൻ കണ്ടാർ ദാനവന്മാരുമപ്പൊഴേ.
അരച്ചവനെയംഭോധിസലിലത്തിൽ കലക്കിനാർ; 41

അവൻ പോയിട്ടു വൈകുന്നെന്നവൾ കേൾപ്പിച്ചിതച്ഛനെ.
വിപ്രൻ മന്ത്രം ചൊല്ലി വിളിച്ചപ്പൊഴേ ഗുരുനന്ദനൻ 42

പിന്നെയും വന്നു വൃത്താന്തം ചൊന്നാനുണ്ടായവണ്ണമേ.
മൂന്നാമതും കൊന്നവനെപ്പിന്നെച്ചുട്ടു പൊടിച്ചുടൻ

മദ്യത്തിൽ ചേർത്തു വിപ്രന്നാ ദൈത്യന്മാരങ്ങു നല്കിനാർ.
ദേവയാനിയുടൻ വീണ്ടുമച്ഛനോടങ്ങുണർത്തിനാൾ; 44

പൂവിനായിപ്പോയ ശിഷ്യൻ വന്നുകണ്ടീലഹോ! കചൻ
കൊന്നിതോ ചത്തിതോ താത, കചനാപത്തു നിശ്ചയം; 45

എന്നാൽ ഞാനവനില്ലാതെ ജീവിക്കില്ലുള്ളതോതിടാം.
ശുക്രൻ പറഞ്ഞു
ബൃഹസ്പതിസുതൻ പുത്രി, കചൻ ചത്തിതു കേവലം

മന്ത്രത്താൽ ജീവനിട്ടാലും കൊൽവതുണ്ടെന്നു ചെയ്‌വു ഞാൻ?
മാൽ പൂണ്ടേവം കേഴൊലാ ദേവയാനി !
നിന്മട്ടുള്ളോർ മാഴ്കിടാ മർത്ത്യമൂലം
നിന്നിൽ പാരം ബ്രഹ്മമാ ബ്രാഹ്മണന്മാ-
രിന്ദ്രാദി വാനോരശ്വികളാ വസുക്കൾ, 47


ദൈത്യന്മാരെന്നല്ല മുപ്പാരടക്കം
പ്രഭാവത്താൽ കീഴടങ്ങുന്നിതല്ലോ
ജീവിപ്പിപ്പാൻ പണിയീ വിപ്രനെത്താൻ
ജീവിപ്പിച്ചാൽ പിന്നെയും കൊന്നിടുന്നു. 48

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/244&oldid=156568" എന്ന താളിൽനിന്ന് ശേഖരിച്ചത്