ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

323
 
വിദ്യാഭ്യാസം മതിയാക്കി ദേവലോകത്തേക്കു പുറപ്പെട്ട കചനോടു ദേവയാനി പ്രണയപ്രാർത്ഥന നടത്തുന്നു. ഗുരുപുത്രി മൃതതുല്യയാണെന്നു പറഞ്ഞു് കചൻ അതു തിരസ്കരിക്കുന്നു. ഭഗ്നാശയായ ദേവയാനി കചനെ ശപിക്കുന്നു. കചന്റെ പ്രതിശാപം. സ്വർഗ്ഗത്തിൽ തിരിച്ചെത്തിയ കചനെ ദേവകൾ അഭിനന്ദിക്കുന്നു.
<poem>

വൈശമ്പായനൻ പറഞ്ഞു
വ്രതം കഴിച്ചിട്ടാചാര്യൻ വിട്ടയച്ചു കചൻ തദാ
വാനു പൂകമ്പൊഴേ ദേവയാനിയിങ്ങനെയോതിനാൾ. 1

ദേവയാനി പറഞ്ഞു
ഋഷിയാമംഗിരസ്സിന്റെ പൗത്രൻ സദ്വൃത്തി വിദ്യകൾ
ആഭിജാത്യം തപം ദാന്തിയിവയാൽ തെളിവാർന്നു നീ. 2

എന്നച്ഛന്നംഗിരസ്സത്രേ മാന്യനാകുന്നു കീർത്തിമാൻ
എനിക്കുമാംവിധം പൂജ്യൻ മാന്യനത്രേ ബൃഹസ്പതി. 3

ഇതറിഞ്ഞിനി ഞാൻ ചൊല്ലുന്നതു കേൾക്ക തപോധന!
നിയമവ്രതിയാം നിന്നിൽ ഞാൻ നിന്ന നിലയോർക്കുക. 4

ഭജിക്ക ഭക്തയാമെന്നെബ് ഭവാൻ വിദ്യാസമാവൃതൻ
മന്ത്രപൂർവ്വം വിധിക്കെന്റെ പാണിഗ്രഹണമേല്ക്കുക. 5

കചൻ പറഞ്ഞു
നിൻ പിതാവേതുവിധമോ മാന്യൻ പൂജ്യനെനിക്കെടോ
അവ്വണ്ണമേ പൂജ്യതരയനവദ്യംഗി നീയുമേ. 6

പ്രാണനേക്കാൾ പ്രിയപ്പെട്ട പുത്രിയാബ് ഭാരേ‍ഗ്ഗവന്നു നീ.
ഗുരുപുത്രയെനിക്കേററം പൂജ്യയാകുന്നു നീയുമേ. 7

നിന്നച്ഛനെൻ ഗുരു കവി ശുക്രനെങ്ങനെ മാന്യനോ
എനിക്കവ്വണ്ണമേ നീയുമിനിയിങ്ങനെ ചൊല്ലലാ. 8

ദേവയാനി പറഞ്ഞു
ഗുരുപുതാത്മജൻ നീയെന്നച്ഛന്നു മകനല്ലതിൽ
മാന്യൻ പൂജ്യൻ വിശേഷിച്ചിങ്ങനിക്കും നീ ദ്വിജോത്തമ! 9

കച, നിന്നെദ്ദാനവന്മാർ വീണ്ടും വീണ്ടും വധിക്കവേ
അന്നെല്ലാമെൻ പ്രീതികണ്ടതൊന്നു നീയോർത്തിടേണമേ. 10

സ്നേഹാനുരാഗങ്ങളിലെൻ ഭക്തി നീയറിയും ദൃഢം
ധർമ്മജ്ഞ, ഭക്തയായ് തെററു ചെയ്യാത്തെന്നെ വിടൊല്ലടോ.

കചൻ പറഞ്ഞു
അരുതാത്ത ക്രിയയ്ക്കെന്നോടുരയ്ക്കുന്നൂ ശുഭവ്രതേ!
പ്രസാദിക്കുക നീ സുഭ്ര ഗുരുവിൻ ഗുരു നീ ശുഭേ! 12

എങ്ങു വാണൂ വിശാലാക്ഷി, തിങ്കൾനേർമുഖീ, മുൻപു നീ
ആക്കാവ്യകക്ഷിയിൽത്തന്നെ ഞാനും വാണിതു ഭാമിനി!

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/248&oldid=156572" എന്ന താളിൽനിന്ന് ശേഖരിച്ചത്