ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

331
====81.ദേവയാനീപരിണയം====
 
ഒരിക്കൽ ദേവയാനി ശർമ്മിഷ്ഠയോടും തോഴിമാരോടുംകൂടി കാട്ടിൽവിഹരിച്ചുകൊണ്ടിരിക്കുമ്പോൽ യയാതി അവിടെ വന്നു ചേരുന്നു. യയാതിയും ദേവയാനിയും തമ്മിലുണ്ടായ സംഭാഷണം. ദേവയാനിയുടെ പ്രണയപ്രാർത്ഥന. ശുക്രന്റെ അനുമതിയോടും കൂടി യയാതി ദേവയാനിയെ ഭാര്യയായി സ്വീകരിക്കുന്നു.
<poem>

വൈശമ്പായനൻ പറഞ്ഞു
ഏവമൊട്ടേറെ നാൾ വാണൂ ദേവയാനി നൃപോത്തമ!
ആ വനംതന്നെയുൾപ്പുക്കാൾ കേവലം ക്രീഢചെയ്യുവാൻ. 1

ആയിരം ദാസിമാരോടും ശർമ്മിഷ്ഠയോടുമൊത്തവൾ
ആ സ്ഥലത്തിൽത്തന്നെ ചെന്നു യഥേ‍ഷ്ടം വിളയാടിനാൾ. 2

അസ്സർവ്വസഖിമാരോടൊത്തത്യന്തരസാമാർന്നവൾ
ക്രീഢച്ചാരേവരും ചേർന്നു മധുപാനം കഴിച്ചുമേ 3

പല ഭക്ഷ്യങ്ങൾ ഭക്ഷിച്ചും ഫലമോരോന്നു തിന്നുമേ.
പിന്നെയും നാഹുഷനൃപനന്നു നായാട്ടിലങ്ങനെ 4

ആ സ്ഥലത്തിൽത്തന്നെ വന്നൂ വെള്ളത്തിന്നു തളർന്നഹോ!
അവൻ കണ്ടു ദേവയാനിശർമ്മിഷ്ഠദാസിമാർകളെ 5

പാനം ചെയ്തുല്ലസിപ്പോനായ് നാനാഭരണഭംഗിയിൽ.
കണ്ടു ചിരിച്ചിരിക്കുന്ന ദേവയാനിയെയും തദാ 6

ആ സ്രീകൾക്കു നടുക്കായോരത്യന്തമഴകാർന്നഹോ!
ശർമ്മിഷ്ഠതാൻ കാൽ തലോടിച്ചെമ്മേ സേവിച്ചിടുമ്പടി. 7

യയാതി പറഞ്ഞു
രണ്ടു കന്യാസഹസ്രത്തോടൊത്തിടും രണ്ടു കന്യകൾ
ഇരുപേരുടേയും ഗോത്രനാമം ചോദിച്ചുടുന്നു ഞാൻ. 8

ദേവയാനി പറഞ്ഞു
പറയാം ഞാൻ കേട്ടുകൊൾക പരമെൻ വാക്കു ഭ്രൂപതേ
ശുക്രനുണ്ടസുരാചാര്യനദ്ദേഹത്തിന്റെ പുത്രി ഞാൻ. 9

ഇവളെൻ തോഴിയെൻ ദാസി ഞാനുള്ളേടത്തു പോരുവോൾ
ശർമ്മിഷ്ഠ വൃഷപർവ്വാം ദൈത്യരാജന്റെ നന്ദിനി. 10

യയാതി പറഞ്ഞു
നിൻ തോഴി ദാസിയായിത്തീർന്നതെങ്ങനേ നല്ല കന്യക
അസുരേന്ദ്രത്മജയിവളേറെക്കൗതുകമുണ്ടതിൽ. 11

ദേവയാനി പഞ്ഞു
എല്ലാവരും നരശ്രേഷ്ഠ, വിധിയെ പിൻതുടർന്നിടും
വിധിയോഗമിതെന്നോർക്ക വിസ്തരിക്കായ്കിതേററവും. 12

നൃപനോക്കെയും രൂപവേഷം ബ്രഹ്മിയാം വാക്കുമുണ്ടു തേ
ആരങ്ങെങ്ങുള്ളവൻ പിന്നെയാർക്കു പുത്രനുരയ്ക്കു മേ. 13

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/256&oldid=156581" എന്ന താളിൽനിന്ന് ശേഖരിച്ചത്