ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

332
യയാതി പറഞ്ഞു
ബ്രഹ്മചര്യാൽ വേദമൊക്കെ നന്മയിൽ കേട്ടറിഞ്ഞവൻ
രാജാവു ഞാൻ രാജപുത്രൻ യയാതിയിതി ചൊൽവവൻ 14

ദേവയാനി പറഞ്ഞു
എന്തു കാര്യത്തിനായിട്ടു വന്നു നീയിഹ മന്നവ!
വാരിജത്തെ ഗ്രഹിപ്പാനോ പരം വേട്ടയ്ക്കു വേണ്ടിയോ? 15

യയാതി പറഞ്ഞു
വേട്ടയാടീട്ടങ്ങു വന്നേൻ ഭദ്രേ, വെള്ളത്തിനായി ഞാൻ
പരിശ്രമിച്ചേൻ വിശ്രാന്തിക്കനുവാദം തരേണമേ! 16

ദേവയാനി പറഞ്ഞു
കന്യാസഹസ്രമോടൊത്തി ശർമ്മിഷ്ഠയൊത്തു ഞാൻ
നിന്നധീനത്തിലാ, മങ്ങെന്നിഷ്ടൻ ഭർത്താവുമാവുക. 17

യയാതി പറഞ്ഞു
കേൾക്ക ശുക്രസുതേ, നിന്നോടൊക്കാൻ തക്കവനല്ല ഞാൻ
രാജാക്കൾ നിന്നച്ഛനോടു ചാർച്ചയ്ക്കൊത്തവരല്ലടോ. 18

ദേവയാനി പറഞ്ഞു
ബ്രാഹ്മം ക്ഷാത്രത്തൊടും ചേരും ക്ഷാത്രം ബ്രാഹ്മത്തൊടൊക്കുമേ
ഋഷി നീയൃഷിപുത്രൻ നാഹുഷ, വേട്ടിടുകെന്നെ നീ. 19

യയാതി പറഞ്ഞു
ഒരു ദേഹത്തിൽനിന്നുണ്ടായ് ജാതി നാലും വരാംഗനേ!

ദേവയാനി പറഞ്ഞു
പാണിഗ്രഹണമോ മററു പൂമാൻ ചെയ്യാത്തതാണു മേ,
മുന്നമെൻ കൈ നീ പിടിച്ചതുകൊണ്ടു വരിച്ചു ഞാൻ. 21

ഋഷിനന്ദനനോ സാക്ഷാലൃഷിയോ നീ പിടിക്കവേ
ധീരയാമെൻ കയ്യു മററു പുരുഷൻ തൊട്ടിടുന്നതോ? 22

യയാതി പറഞ്ഞു
ചൊടിച്ച പാമ്പിലും ചുററും പിടിച്ചാളുന്ന തീയിലും
ദുരാധർഷൻ വിപ്രനെന്നറിവിള്ളോനോർക്കണം. 23

യയാതി പറഞ്ഞു
ചൊടിച്ച പാമ്പിലും ചുററും പിടിച്ചാളുന്ന തീയിലും
ദുരാധർഷൻ വിപ്രനെന്നു പരമെന്തോതുവാൻ പ്രഭോ! 24

യയാതി പറഞ്ഞു
പാമ്പൊരാളെക്കൊന്നിടുന്നു ശസ്രവും കൊല്ലുമേകനേ
ചൊടിപ്പിച്ചാൽ ബ്രാഹ്മണനോ നാടടച്ചു മുടിച്ചിടും. 25

അതുമൂലം ദുരാധർഷൻ വിപ്രനെന്നേവമെന്മതം
അതിനാലച്ഛനേകാത്ത നിന്നെ വേൾക്കുന്നതല്ല ഞാൻ. 26

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/257&oldid=156582" എന്ന താളിൽനിന്ന് ശേഖരിച്ചത്