ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

334
===ശർമ്മിഷ്ഠാസ്വീകാര്യം===

ദേവയാനിക്ക് ഒരു കുട്ടിയുണ്ടായതു കണ്ട ശർമ്മിഷ്ഠ മാതൃത്വത്തിനായി കൊതിക്കുന്നു.
യയാതിയോടുള്ള അവളുടെ പ്രണയപ്രാർത്ഥനയും യയാതിയുടെ
അംഗീകാരവും.
<poem>

വൈശമ്പായനൻ പറഞ്ഞു
യയാതിയിന്ദ്ര നഗരീപ്രായമാം പുരി പുക്കുടൻ
അ:ന്തപുരത്തിൽ കൊണ്ടാക്കിയിരുത്തി ദേവയാനിയെ. 1

ദേവയാനീസമ്മതത്താൽ വൃഷപർവ്വകുമാരിയെ
അശോകവനികപ്പാട്ടിലാലയം തീർത്തിരുത്തിനാൻ. 2

ദാസീസഹസ്രത്തോടൊത്ത ശർമ്മിഷ്ഠയ്ക്കു യഥാസുഖം
വസ്രാന്നപാനാദികളും പേർത്തേകിസ്സൽക്കരിച്ചുതാൻ. 3

ദേവയാനിയുമൊത്തു ർവ്വീദേവേന്ദ്രൻ നഹുഷാത്മജൻ
വിഹരിച്ചൂ ദേവതുല്യം ബഹുവർഷം മഹാസുഖം. 4

ഋതുകാലം വന്നശേഷം ദേവയാനി വരാംഗന
ഗർഭംധരിച്ചാളൊന്നാമതുത്ഭവിച്ചൂ കുമാരനും. 5

വർഷമൊരായിരം ചെന്നശേഷം ശർമ്മിഷ്ഠ ദാനവി
യൗവനം പൂണ്ടവളതു കണ്ടു ചിന്തിച്ചതിങ്ങനെ; 6

'ഋതുവായി വരിച്ചൊരൂ പതിയില്ലിപ്പൊഴും മമ
എന്താവുമെന്തു ഞാൻ ചെയ്‌വതെന്തു ചെയ്താൽ ശുഭം വരും? 7

ദേവയാനിക്കുണ്ണിയുണ്ടായേവമെൻ യൗവനം വൃഥാ
അവളന്നു വരിച്ചമ്മട്ടവനെ ഞാൻ വരിക്കുവൻ 8

ഭൂനാഥനാൽ പുത്രനുണ്ടാവേണമെന്നെന്റെ നിശ്ചയം
ആദ്ധർമ്മജ്ഞനെയെങ്ങാനും ഗൂഢമായ്ക്കണ്ടുകിട്ടുമോ?' 9

യദൃച്ഛയായിട്ടിപ്പോഴീ ക്ഷിതിനാഥൻ പുറത്തുപോയ്
അശോകവാടിയിൽ ശർമ്മിഷ്ഠയെക്കണ്ടങ്ങു നിന്നുതേ. 10

ശർമ്മിഷ്ഠയൊററയ്ക്കുവനെയമ്മട്ടിൽ കണ്ടു സസ്മിതം
എതിരേററിട്ടു കൈക്കൂപ്പി ക്ഷിതിനാഥനോടോതിനാൾ: 11

ശർമ്മിഷ്ഠ പറഞ്ഞു
ചന്ദ്രേന്ദ്ര മാധവ യമവരുണന്മാരുടേയുമേ
ഭവാന്റേയും ഗൃഹത്തിങ്കൽ സ്രീകളെക്കാണ്മതാരുവാൻ? 12

രൂപാഭിജാത്യശീലങ്ങൾകൊണ്ടന്നെയറിവോൻ ഭവാൻ
ആ ഞാൻ കനിഞ്ഞിരിക്കുന്നേനൃതുസിദ്ധി തരേണമേ! 13

യയാതി പറഞ്ഞു
സുശീലയാം ദൈത്യരാജസുത നീ നന്ദ്യയാണു മേ
തൂശിത്തുമ്പളവും കുററം തവ രൂപത്തിനില്ലടോ. 14
                                                                                                                

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/259&oldid=156584" എന്ന താളിൽനിന്ന് ശേഖരിച്ചത്