ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഭയയപ്പെടായ്കങ്ങു വിഷാദമോഹ
ങ്ങളും കളഞ്ഞീടുക ശക്രതുല്യ
സത്തുകൾതൻ മദ്ധ്യമെഴും ഭവാനൊ
ടടുത്തെതിർക്കാ വലവൈരി വജ്രി 11

സത്തുക്കളാലംബനാം ക്ഷയിക്കും
സത്തുക്കളായോർക്കു സുരേന്ദ്രകല്പ
സത്തുക്കളീ സ്ഥാവരജംഗമേശ
രാസ്സജ്ജാനാന്തസ്ഥിതനാം ഭവാനും 12

ചുടുവാൻ പ്രഭുവാണഗനിയെടുപ്പാൻ പ്രഭുവാം മഹി
പ്രകാശിപ്പാൻ പ്രകാശിപ്പാൻ പ്രഭു രവി സന്മദ്ധ്യേപാന്ഥനും പ്രഭു


 
===89.അഷ്ടയകയയാതിസംവദ===

അഷ്ടകനും യയാതിയും തമ്മിൽ ചില ധർമ്മത്തവങ്ങളെപ്പറ്റി നടന്ന ചോദ്യോത്തരങ്ങളാണു ഈ അദ്യായത്തിൽ പ്രതിപാദിക്കുന്നതു.
<poem>

യയാതി പറഞ്ഞു
യയാതിയാം ഞാൻ നഹുഷന്റെ പുത്ര
നാപ്പുരുതാതൻ സർവ്വഭ്രുതാവമാനാൽ
ഭ്രംശിച്ചിതാ ദേവസുരർഷിലോകാൽ
കീഴ്പോട്ടു വീണോൻ പരമല്ലപുണ്യൻ. 1

വയസ്സേറും നിങ്ങളെക്കാളെനിക്കി
ങ്ങതിന്മലം വന്ദനം ചെയ് വതില്ല
സദ്വിദ്യയോ തപമോ ജന്മരോമൂ
പ്പൊത്തോടൻ പൂജ്യൻ സദ്വിജർക്കെന്നു കേൾപ്പു. 2

 അഷ്ടകൻ പറഞ്ഞു
ഉരയ്ക്കുന്നൂ താൻ വയസ്സാലേ വിപ്രൻ
പരം മേലെന്നെങ്കിലോ ചൊല്ലിതല്ലോ
സദ്വിദ്യയോ തപമോ ജന്മരോ മൂ
പ്പൊത്തോൻ പൂജ്യൻ സദ്വിജർക്കെന്നിവണ്ണം . 3

യയാതി പറഞ്ഞു
പുണ്യക്രിയയ്ക്കെതിരാം പാപമത്രേ
വണങ്ങാത്താനൊക്കുമാപ്പാപലോകം
സത്തുക്കളീദുരിതം പറ്റിടാതെ
പുണ്യകീർത്തിയ്ക്കാനുകൂല്യം വഹിപ്പൂ.

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/273&oldid=156600" എന്ന താളിൽനിന്ന് ശേഖരിച്ചത്