ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഇതെല്ലാമെ മന്നവം ചൊല്ലീനേൻ ഞാ
നെന്നാലെന്താന്നിനിയും ചൊല്ലീടേണ്ടൂ? 5

അഷ്ടകൻ പറഞ്ഞു
കൊത്തിത്തിന്മൂ പക്ഷിഗൃദ് ധ്രം മയൂരം
പതംഗമെന്നിവയെന്നായിരിക്കേ
എന്തോ പിന്നെപ്പിന്നെയാവിർഭവിപ്പോത
ന്നെന്തോ ഭൗമം നരകം തന്നെയെന്തോ ? 6

യയാതി പറഞ്ഞു
അംഗം വർദ്ധിച്ചൊത്തിടും മുന്നമെന്ന
ലെങ്ങും മന്നിൽ ചുറ്റുമാത്മാക്കളെല്ലാം
എന്നാൽ ഭാമേ നരകേ പിന്നെ വീഴും
മെന്നാൽ പിന്നെക്കണ്ടിടാ ദീർഗ്ഘകാലം. 7

ഭൗമോഗ്രരക്ഷസ്സു കടിച്ചിഴയ്ക്കും. 8

അഷ്ടകൻ പറഞ്ഞു
വൻപാപമെന്തിവരെഗ്ഘോരദെഷ്ട-
ഭൗമോഗ്രരക്ഷസ്സു കടിച്ചിഴപ്പാൻ
എന്തോ പിന്നെപ്പിന്നെയാവിർഭവിപ്പൊ-

ന്നെന്തോയെന്തായ് ഗർഭമായിത്തീർന്നീടുന്നൂ? 9

യയാതി പറഞ്ഞു
അതെങ്ങനെ സസ്യമാർഗ്ഗേണ രേത
സ്സായിപ്പുമാൻ രക്തസംസൃഷ്ടി ചെയ്കേ
സ്ത്രീഗർഭമായ് ത്തീരുവൊന്നായതിങ്കൽ
ഗർഭത്വമാർന്നവിടെച്ചെന്നുക്കൂടും. 10

വൃക്ഷങ്ങളങ്ങോഷധിയംബു വായു
ഭ്രുവംബരംതാനിവയുൾപ്പൊക്കു പിന്നെ
നാല്ക്കാലിതാൻ മർത്ത്യനിവറ്റിലെത്തി
യീവണ്ണമേ ഗർഭമായീത്തീര‍ന്നീടുന്നു. 11

അഷ്ടകൻ പറഞ്ഞു
ദേഹം മാറിഗ്ഗർഭമുൾപ്പുകയോതാ-
നതോ സ്വന്തം ദേഹമേ പൂണ്ടുകൊണ്ടോ
മനുഷ്യയോനിക്കകമാപ്പെടുന്ന-
തതും ചൊല്ലു സംഷയമോതിടാം ഞാൻ. 12

ശരീരഭേദങ്ങൾ വളർച്ച കൺ കാ
തെന്നല്ല ധീയെന്നിവയെങ്ങുദിപ്പൂ

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/277&oldid=156604" എന്ന താളിൽനിന്ന് ശേഖരിച്ചത്