ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

371 പിന്നെ ധ്രതരാഷ്ടൻ വ്യാചത്താലെ വാരണാവദത്തിലേയ്ക്കു പെറഞ്ഞയ്ക്കുമ്പോൾ അവരതു സമ്മതിച്ചു. 66

അവിടെ അരക്കില്ലത്തിൽവച്ച് ചുടുവാൻ നോക്കിയിട്ടും വിദുരൻറെയും മനൂലോചനകൊണ്ടതു ഫലിപ്പിച്ചില്ല. 67

അവർ വഴിക്കുവച്ച് ഹിഡിംബനെക്കൊന്നിട്ട് ഏകചക്രിയിലെത്തി.ആ ഏകചക്രിയിൽവച്ച് ബകനെന്ന രാക്ഷനെ കൊന്നിട്ട് പാഞ്ചാലനഗരത്തിലേയ്ക് പോയി.

അവിടെ വച്ചു ദ്രൗപതിയെ ഭാര്യയായി സമ്പാതിച്ചിട്ട് സ്വരാജ്യത്തിലേയ്ക്ക് തിരിച്ചുപോരുകയും ചെയ്തു.

അവിടെ സുഖമായിരിക്കുമ്പോൾ,യുധിഷ്ഠിരന് പ്രതിവിന്ധ്യൻ,ഭീമസേനനു സുതസോമൻ,അർജ്ജുനനു ശ്രുതകീർത്തി,നകുലനു ശതാനീകൻ,സഹദേവനു ശ്രുതകർമ്മാവു ഇങ്ങനെ അവർക്ക് പുത്രൻമാരുണ്ടായി. 69

ഗോവാസനെന്ന ശൈബ്യന്റെ കന്യകയായ വേദിരയെ യുധിഷ്ഠിരൻ സ്വയംവരത്തിൽ സമ്പാതിച്ചു. അവളിൽ യൗധേയൻ എന്ന പുത്രനെയും ജനിപ്പിച്ചു.

ഭീമസേനനും വീര്യശൂല്ക്കയായ കാശിരാജപുത്രി ബലന്ധരായെ വിവാഹം ചെയ്തു അവളിൽ സർവഗൻ എന്ന പുത്രനേയും ജനിപ്പിച്ചു.

 അർജ്ജുനൻ ദ്വാരകിൽ ചെന്നിട്ടു ശ്രീക്രഷ്ണന്റെ സോദരിയായ ഭദ്രാഭാഷിണിയായ സുഭദ്രെയെ ഹരിച്ചു കുശലത്തോടെ സ്വപുരത്തിൽ എത്തി.അവളിൽ അതിഗുണവാനായി വാസുദേവനു വളരെ വാത്സല്യമുള്ള അഭിമന്യു എന്ന പുത്രനെ ജനിപ്പിച്ചു.	77

നകുലൻ ചേദി രാജകന്യകയായ കരേണുകയെ വേട്ടു.അവളിൽ നിരമിത്രനെന്ന പുത്രനേയും ജനിപ്പിച്ചു. 78

സഹദേവൻ സ്വയംവരത്തിൽ മദ്ര രാജാവായ ദ്യുതിമാന്റെ പുത്രിയായ വിജയയെന്ന മാദ്രിയെ വേട്ടു.അവളിൽ സുഹോത്രനെന്ന പുത്രനേയും ജനിപ്പിച്ചു. 79 ഭീമസേനൻ മുമ്പുതന്നെ ഹിഡിംബിയിൽ രാക്ഷസനായ ഘടോൽക്കജനെന്ന പുത്രനേയും ജനിപ്പിച്ചിട്ടുണ്ട്. 80

ഇങ്ങനെ പാണ്ഡവൻമാർക്ക് പതിനൊന്ന് മക്കളാണ്.അവരിൽ വംശകരനായിട്ടുള്ളവൻ അഭിമന്യുയാകണം. 81

അവൻ വീരാഡന്റെ പുത്രിയായ ഉത്തരയെ വിവാഹം ചെയ്തു.അവളിൽ അവനുണ്ടായ ഗർഭം നിർജ്ജീവമായിട്ട് ജനിച്ചു.ആറാം മാസത്തിൽ പിറന്നിട്ടുള്ള ഈ കുട്ടിയെ ഞാൻ ജീവിപ്പിക്കും.എന്ന് പുരുഷോത്തമന്റെ കൽപ്പന പ്രകാരം ആ കുട്ടിയെ കുന്തി മടിയിലെടുത്തു.കാലം തികയുന്നതിനു മുമ്പ് പിറന്നവൻ അസ്രൂഗ്നികൊണ്ടു ദഹിച്ചവനാണെങ്കിലും ആ കുട്ടിയെ ഭഗവാൻ വാസുദേവൻ സ്വന്തം തേജ്ജസ്സുകൊണ്ട് ബലവീര്യവിക്രമങ്ങൾ വർദ്ധിക്കുമാറ് ജീവിപ്പിച്ചു.ജീവിപ്പിച്ചതിനു ശേഷം "കുരുകുലം പരിക്ഷീണമായിരിക്കുമ്പോൾ ജനിക്കയാൽ ഇവന്നു പരീക്ഷിത്തെന്നു പേരാവട്ടെ" എന്നു കൽപ്പിച്ചു. 82

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/296&oldid=156625" എന്ന താളിൽനിന്ന് ശേഖരിച്ചത്