ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

384

ആ ശാന്തനുസുതൻ നാട്ടുകാരേയും താതനേയുമേ
രാഷ്ട്രത്തേയും നടപ്പാലേ രഞ്ജിപ്പിച്ചിതു ഭാരത! 44

ഏവം നന്ദനൊന്നിച്ചു മേവി നന്നിക്കുമാ നൃപൻ
നാലു വർഷം പാർത്തു പാരം ചേലെഴും ഭൂരിവിക്രമൻ 45

പിന്നീടൊരിക്കൽ യമുനാസന്നിധിക്കാടു പുക്കവൻ
ഇമ്മട്ടെന്നോതവയ്യാത്ത നന്മണം കേട്ടു മന്നവൻ. 46

അതിന്റെ മൂലം കാണ്മാലായതിൻ ചുറ്റും നടന്നുതേ
കല്യൻ കണ്ടൂ ദേവനാരീതുല്യയാം ദാശകന്യയെ. 47

കയൽക്കണ്ണാൾ കന്യയെക്കണ്ടഥ ചോദിച്ചു പാർത്ഥവൻ:
“ഹന്ത! നീയാരുടേ പെണ്ണെന്തു ചെയ്യുന്നു ഭീരു നീ?” 48

ചൊന്നാളായവൾ ഞാൻ"ദാശകന്യ* വഞ്ചി കടത്തുവേൻ
അച്ഛനാം ദാശരാജൻ കല്പിച്ചപോലിഹ ധർമ്മമായ്.” 49

സുഗന്ധരൂപമാധു‍ര്യമാർന്നു ദേവാംഗനാഭയായ്
ആദ്ദാശകന്യയെക്കണ്ടു കാമമാണ്ടിതു ശാന്തനു. 50

അവൾതൻ താതനെക്കണ്ടിട്ടവൻ താനേ വരിച്ചുതേ.
ചോദിച്ചിതു തനക്കായ് തൽ പിതാവോടു കടന്നവൻ. 51

ആദ്ദാശരാജനും ചൊല്ലീ പാർത്ഥവേന്ദ്രനൊടിങ്ങനെ.

ദാശരാജാവു പറഞ്ഞു

ജനിച്ചന്നേ വരനായിട്ടെനിക്കേകേണ്ടതാണിവൾ 52

എന്നാലെന്നുള്ളിലുള്ളാശ നന്നായ് ക്കേൾക്ക നരാധിപ!
എന്നോടിന്നവളെദ്ധർമ്മപത്നിയായ് വാങ്ങുകെങ്കിലോ 53

സത്യവാക്കല്ലയോ ചെയ്ക സത്യത്താലൊരു നിശ്ചയം.
നിശ്ചയപ്പടിയങ്ങയ്ക്കിക്കൊച്ചുപെണ്ണിനെ ഞാൻ തരാം 54

നിൻ നിലയ്ക്കു വരൻ വേറിട്ടൊന്നെനിക്കൊത്തിടാ ദൃഢം.

ശാന്തനു പറഞ്ഞു

നിന്നിഷ്ടമാം വരം കേട്ടാൽ പിന്നെത്തീർച്ചപ്പെടുത്തുവൻ 55
തരാവുന്നതു തന്നീടാം തരാ വയ്യാത്തതേതുമേ.

ദാശരാജാവു പറഞ്ഞു

ഇവൾക്കുണ്ടാം പുത്രനേ നീയവനിക്കവനീപതേ! 56
രാജ്യാഭിഷേകം ചെയ്യേണം രാജ്യം മറ്റാർക്കുമേകൊലാ.

വൈശമ്പായനൻ പറഞ്ഞു

ദാശന്നീ വരമേകീടാനാശ വെച്ചീലാ ശാന്തനു 57

സ്മരൻ കഠോരമായുള്ളമെരിച്ചീടുന്നതാകിലും.
ആദ്ദാശകന്യനയെത്താശയൊടു പാ൪തഥിവ൯ 58

പൊൽത്താ൪ബാണാ൪ത്തയു-പ്പെട്ടുഹസ്തിനാപുരമെത്തിനാ൯.
ഒരിക്കലാ ശാന്തനു മാൽ പെരുകിച്ചിന്തചെയ്യവേ 59

പുത്ര൯ ദേവപുത്ര൯ ചെന്നി‍ട്ടിത്ഥം ചോദിച്ചു സാദരം.

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/309&oldid=156640" എന്ന താളിൽനിന്ന് ശേഖരിച്ചത്