ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

397
അതിനാലീപ്പാപിയെ നാമേവരും സന്ത്യജിക്കണം.” 28

എന്നു തമ്മിൽ പറഞ്ഞൊത്തിട്ടന്നാദ്ദീർഗ് ഘതമസ്സിനെ
മക്കളുള്ളാബ് ഭാര്യപോലും കൈക്കൊണ്ടീലാദരിച്ചഹോ! 29

ദ്വേഷിക്കും ഭാര്യയോടെന്തീ ദ്വേഷമെന്നായി വല്ലഭൻ.
പ്രദ്വേഷി പറഞ്ഞു
ഭാര്യയ്ക്കു ഭരണാൽ ഭർത്താവവ്വണ്ണം പതി പാലനാൽ 30

ഞാനോ ജാത്യന്ധനാം നിന്നെത്താനാത്മജസമന്വിതം
നിത്യം കുഴങ്ങിപ്പോറ്റീടാനത്യശക്ത തപോധന! 31

ഭീഷ്മൻ പറഞ്ഞു
ഇത്ഥമായവൾ ചൊല്ലിക്കേട്ടത്തവ്വു കുപിതൻ മുനി
ഇത്തരം മക്കളോടൊത്താ പ്രദ്വേഷിയൊടു ചൊല്ലിനാൻ: 32

“ഉണ്ടാം തേ ക്ഷത്രിയകുലേ വേണ്ടും വിത്താർത്ഥമൊക്കെയും.”
പ്രദ്വേഷി പറഞ്ഞു
നീ തരും വിത്തവും വേണ്ടാ വിപ്ര, മേ ദു:ഖകാരണം 33

യഥേഷ്ടം ചെയ്ത വിപ്രേന്ദ്ര, ഭരിക്കാ മുന്പടിക്കു ഞാൻ.
ദീർഗ് ഘതമസ് സു പറഞ്ഞു
ഇന്നുതൊട്ടിട്ടു മര്യാദയൊന്നു നാട്ടിൽ വിധിപ്പു ഞാൻ 34

മരണംവരെയും നാരിക്കൊരിവൻ പതിയെന്നുമേ.
ഇരിക്കിലും ചാകിലുമാ വരൻ ചേരരുതന്യനിൽ 35
പതി വിട്ടന്യനായ് ച്ചേർന്നാൽ പതിക്കും നാരി നിശ്ചയം.
ഇന്നുതൊട്ടിട്ടപതികൾ തന്വികൾക്കിഹ പാതകം 36

ധനമുണ്ടങ്കിലും മറ്റു ജനഭോഗം വൃഥാവിലാം;
ഭീഷ്മൻ പറഞ്ഞു
ഇതു കേട്ടാ ബ്രാഹ്മണയുമതികോപിതയായുടൻ
“മക്കളേ, ഗംഗയിൽക്കൊണ്ടൊഴുക്കുകന്ധനെയെന്നുമായ്.” 38

ലോഭമോഹാഭിഭൂതന്മാർ മക്കളാഗ്ഗൗതമാദികൾ
ഉഡുപത്തിൽക്കേറ്റിവിട്ടിതുടൻ ഗംഗയിലച്ഛനെ. 39

'എന്തിന്നീ വൃദ്ധനായീടുമന്ധനെപ്പോറ്റിടുന്നു നാം?'
എന്നും ചിന്തിച്ചവരുടൻ പോന്നുതൻ ഗൃഹമെത്തിനാർ. 40

ഒഴുക്കിലാ വിപ്രനലഞ്ഞൊഴുകീട്ടുഡുപത്തൊടും
ഹന്ത നാനാദേശമെത്തിയന്ധനേവം യദൃച്ഛയാൽ, 41

ബലിയെന്നുള്ളൊരാദ്ധാത്രീവലജിത്തതിധാർമ്മികൻ
കുളിക്കുമ്പോൾ കണ്ടിതാറ്റിലൊലിച്ചെത്തും മുനീന്ദ്രനെ. 42

പിടിച്ചിതവനെദ്ധർമ്മമുടയോൻ ബലി മന്നവൻ
അറിഞ്ഞു തത്ത്വം പുത്രാർത്ഥം വരിച്ചൂ മന്നവർഷഭൻ. 43

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/322&oldid=156655" എന്ന താളിൽനിന്ന് ശേഖരിച്ചത്