ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അഞ്ചെയ്തു സലിലത്തിങ്കലഞ്ചും നക്രത്തിലൂക്കൊടേ ; 14
മറ്റെല്ലാരും സംഭൂമത്താൽ മുറ്റുമങ്ങമ്പരന്നുപോയ് .
അവനീ ക്രിയ ചെയ്തപ്പോൾ ദ്രോണരോത്തിതു പാർത്ഥനെ 15
ശിഷ്യന്മാരിൽ ശ്രേഷ്ഠനെന്നായ് വാച്ചതും പ്രീതനായിതേ.
പാത്ഥബാണഗണം കൊണ്ടു പേത്തും കണ്ടിക്കകാരണം 16
ഉടൻ ദ്രോണന്റെ കാൽ വിട്ടു മുടിഞ്ഞൂ ശിംശ്രമാരവും
പിന്നെസ്സന്തുഷ്ടനായ് ദ്രോണൻ ചൊന്നാനാ വീരനോടുടൻ. 17

ദ്രോണൻ പറഞ്ഞു

വാങ്ങിക്കൊൾക മഹാബാഹോ, വിശിഷ്ടമതിദുർദ്ധരം
അസ്രം ബ്രഹ്മശിരസ്സെന്നാൽ സപ്രയോഗനിവർത്തനം. 18
ഇതു നീയെയ്തുപോകോല്ല മനുഷ്യരിലൊരിക്കലും
അല്പന്മാരിൽ പ്രയോഗിച്ചാൽ മുപ്പാരിതു മുടിക്കുമേ . 19
നിസ്സാമാന്യം പാരിലൊന്നീയസ്രമെന്നാണു ചൊൽവതും
ശുദ്ധിയോടിതു വെച്ചാലും ശ്രദ്ധയോടിതു കേൾക്കെടോ. 20
എങ്ങാനും മത്ത്യനല്ലാത്ത ശത്രു ബാധിക്കിലന്നുടൻ
അവനെക്കൊല്ലുവാനെയ്യുകീയസ്രം സംഗരത്തിൽ നീ. 21

വൈശമ്പായനൻ പറഞ്ഞു

അവ്വണ്ണമെന്നേറ്റുചൊല്ലിക്കൈവണങ്ങി ധനഞ്ജയൻ
അദ്ദിവ്യാസ്രം ഗ്രഹിച്ചൂ താൻ പോത്തുമോതീടിനാൽ ഗുരു. 22

ദ്രോണൻ പറഞ്ഞു

ഉണ്ടാകില്ലിനി നിന്നൊപ്പം കണ്ടുനില്ത്തും ധനുദ്ധരൻ
അജയ്യനരികൾക്കെല്ലാം കീത്തിമാനായിടും ഭവാൻ

23

134. അഭ്യാസക്കാഴ്ച

പാണ്ധവകൗരവന്മാരുടെ ആയുധാഭ്യാസം കഴിഞ്ഞപ്പോൾ,ധൃതരാഷ്ടരുടെഅനുമതിയോടുകുടി ഒരഭ്യാസപ്രദർശനം നടത്തുന്നു. എല്ലാ രാജകമാരന്മാരും അഭ്യാസപ്രദർശനംകൊണ്ടു കാണികളെ അത്ഭുതപ്പെടുത്തുന്നു.അഭ്യാസത്തിന്റെ വിവര‌‌‌‌ങ്ങൾ മുഴുവൻ വിദുരൻ ധൃതരാഷ്ടരേയും സഞ്ജയൻഗാന്ധാരിയേയും പറഞ്ഞു മനസ്സിലാക്കുന്നു.


വൈശമ്പായനൻ പറഞ്ഞു

മുറ്റും കൃതാസ്രരായ് ധാർത്തരാഷ്ട്രരും പണ്ഢുപുത്രരും
ഇത്ഥം കണ്ടാ ഭ്രോണൻ ധൃതരാഷ്ട്രരാജനൊടോതിനാൻ, 1
കൃപാചാര്യൻ സോമദത്തൻ ബാൽഹീകനതിബുദ്ധിമാൻ
ഭീഷ്മൻ വിദുരനെന്നുള്ളോരെല്ലാരും കേട്ടിരിക്കവേ : 2
“കുരുമന്നവ , സമ്പന്നവിദ്യരായ് നിൻ കുമാരകർ

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/398&oldid=156738" എന്ന താളിൽനിന്ന് ശേഖരിച്ചത്