ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

വൈശമ്പായനൻ പറഞ്ഞു
എന്നുചൊല്ലീട്ടു കൗന്തേയനന്നാ ഭ്രാതാക്കളൊത്തുതാൻ
പുരത്തിൽനിന്നരവിളിപ്പാടു ദൂരത്തു നിന്നുതേ. 14

ദ്രുപദൻ കൗരവന്മാരെക്കണ്ടു ചുറ്റുമെതിർത്തുടൻ
ശരജാലം കൊണ്ടു മോഹിപ്പിച്ചൂ കൗരവസേനയെ. 15

തനിച്ചെതിർത്താശുകാരി യാകുമായവനെത്തദാ
അനേകരൂപനെന്നോർത്തു കൗരവന്മാർ ഭയത്തോടും; 16

ദ്രുപദന്റെ ശരൗഘങ്ങൾ പതറിപ്പാഞ്ഞു ചുറ്റുമേ.
ശംഖും പെരുമ്പറകളുമസംഖ്യം മദ്ദളങ്ങളും 17

മുഴക്കിയന്നേരമേറ്റം പാഞ്ചാലനഗരാന്തരേ.
സിംഹനാദങ്ങളും കൂട്ടി വീരപാഞ്ചാലപുംഗവർ 18

ധനുർജ്ജ്യാതലഘോഷങ്ങളാകാശത്തു നിറഞ്ഞുതേ.
ദുര്യോധനൻ വികർണ്ണൻ സുബാഹുവാദ്ദീർഘലോചനൻ 19

ദുശ്ശാസനനുമവ്വണ്ണം ചൊടിച്ചമ്പുകൾ തൂകിനാർ.
ഏറ്റമമ്പേറ്റു വില്ലാളി പാർഷതൻ രണദുർജ്ജയൻ 20

മർദ്ദിച്ചാനാസ്സൈന്യമെല്ലാമത്തവ്വിൽത്തന്നേ ഭാരത !
ദുര്യോധനൻ കർണ്ണനേവം വികർണ്ണൻ മുറ്റുമിങ്ങനെ 21

നാനാ നൃപസുതന്മാരെസ്സേനാനിരകളൊത്തഹോ !
അലാതചക്രഭ്രമണംപോലേറ്റമ്പെയ്തു മൂടിനാൻ. 22

നാട്ടാരെല്ലാം മുസലവും യഷ്ടിയും മറ്റുമങ്ങുടൻ
കൗരവന്മാരിൽ വർഷിച്ചൂ കാറു വർഷിച്ചിടുംപടി; 23

ആബാലവൃദ്ധം പൗരന്മാർ കൗരവന്മാരൊടേററുതേ.
പോർത്തും തുമുലമാം യുദ്ധം പാർത്തു കൗരവരൊത്തുടൻ 24

കൂടിയാർത്തു വിളിച്ചുംകൊണ്ടോടിനാർ പാണ്ഡവാന്തികേ.
ലോമഹർഷണമാമാർത്തനാദം കേട്ടഥ പാണ്ഡവർ 25

ദ്രോണാഭിവാദ്യവും ചെയ്തുതാനാരാൽ തേരിലേറിനാർ.
യുദ്ധം ചെയ്യായ്കെന്നു ധർമ്മപുത്രനെത്താൻ തടഞ്ഞുടൻ 26

മാദ്രേയരെച്ചക്രരക്ഷന്മാരാക്കിക്കൊണ്ടിതർജ്ജുനൻ;
സേനത്തലയ്ക്കലായ് ഭീമസേനൻ നിന്നൂ ഗദാധരൻ. 27


എതിർ വീരരവം കേട്ടാ ഭ്രാതൃയോഗത്തൊടൊത്തുടൻ
തേരോടിച്ചു മുഴക്കിച്ചെന്നേറീ കുന്തീകുമാരകൻ. 28

കടഞ്ഞ കടൽ പോലാർത്തേറ്റിടും പാഞ്ചാലസേനയിൽ
ഹന്ത! ഭീമൻ ദണ്ഡുമേന്തിയന്തകൻ കയറുംവിധം 29

കയറീ, കടലിൽ ഘോരമകരം കേറിടുംപടി
താനേറിയാനപ്പടിയിൽത്താനേ ഭീമൻ ഗദാധരൻ 30

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/409&oldid=156751" എന്ന താളിൽനിന്ന് ശേഖരിച്ചത്