ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഫലങ്ങളെല്ലാം തന്നെന്നാൽ പീഡയെല്ലാമൊഴിക്കണം.
ധർമ്മം ചരിപ്പോനു രണ്ടു പീഡയുണ്ടു കൊടുക്കുവാൻ 70
അർത്ഥലുബ്ധമേവമതികാമിക്കു കാമവും.
ഗർവ്വമെന്ന്യേ യോഗമാർന്നു സാന്ത്വാമാണ്ടനസൂയുവായ് 71
അർത്ഥം നോക്കിശ് ശൂദ്ധിയോടെ മന്ത്രിപ്പൂ ദ്വിജരൊത്തുതാൻ.
മൃദുവായോ ക്രൂരമായോ ചേരും കർമ്മത്തിനാലുടൻ 72
കേടുതട്ടീടുമാത്മാവു കാത്തു ധർമ്മം നടത്തണം
സംശയത്തിൽ ചാടിടാതെ മർത്ത്യൻ കാണില്ല നന്മകൾ 73
സംശയത്തിൽപ്പെട്ടു ജീവിച്ചെന്നാൽ പിന്നീടു കണ്ടിടും.
ആശ്വസിപ്പിക്കണം മാഴ്കുന്നോനെ മുൻകഥകൊണ്ടുതാൻ 74
ദുർബ്ബു ദ്ധിയെബ് ഭാവികൊണ്ടു ബുധനെ ക്രിയകൊണ്ടുമേ.
ശത്രുവായ് ചേർന്നു കൃതകൃത്യനാംമട്ടിലിരിപ്പവൻ 75
വൃക്ഷാഗ്രസുപ്തനെപ്പോലെ താഴെ വീണേയുണർന്നീടൂ.
മന്ത്രം മൂടാനീർഷ്യവിട്ടു സന്തതം ശ്രദ്ധവെയ്ക്കണം 76
ആകാശഗുഹനം ചാരന്മാരിലും ചെയ്തുകൊള്ളണം.
പരമർമ്മം പിളർക്കാതെ ക്രൂരകർമ്മമതെന്നിയേ 77
ഹിംസയെന്ന്യേ ശ്രീ ലഭിക്കാ മത്സ്യഘാതിക്കു തുല്ല്യമേ.
കർശിപ്പിച്ചാത്തിയാൽ ക്ലേശിപ്പിച്ചും ക്ഷുത്തൃട്ടണച്ചുമേ 78
വിശ്വസിപ്പിച്ചിളപ്പിച്ചും ശത്രുസൈന്യം മുടിക്കേണം.
കാര്യമില്ലാതാശ്രയിക്കാ. കൃതാർഥന്നെന്തിനാശ്രയം? 79
അതിനാലാശ്രിതർക്കിച്ഛ പൂർത്തിയാക്കാതെ നിർത്തണം.
സംഗ്രഹം വിഗ്രഹമിവയ്ക്കീർഷ്യ വിട്ടുദ്യമിക്കണം 80
ഉത്സാഹം ചെയ്യണം യത്നമൊത്താബ് ഭൂതിക്കു നോക്കുവോൻ.
ഇവന്റെ പണി കാണൊല്ലാ മിത്രങ്ങളരിവർഗ്ഗവും 81
തുടർന്നതേ കണ്ടിടാവൂ തീർത്തുവെച്ചതുമേ പരം.
ഭീതിയുണ്ടായിടുംമുൻപേ ഭീതനാംപടി ചെയ്യണം 82
ഭീതിവന്നാലെതിർക്കേണം ഭീതനല്ലാത്തവണ്ണമേ.
പിടിച്ചടക്കിടുമരിക്കുടൻ നന്മ കൊടുപ്പവൻ 83
മൃത്യു കൈക്കൊൾവതാമശ്വതരിഗർഭംകണക്കിനെ.
വരാനുള്ളതു കാണേണം പരം വന്നതുമങ്ങനെ 84
കരുതാതേതുമേ കാര്യം വെറുതേ വിട്ടൊഴിക്കൊലാ.
ഉത്സാഹം ചെയ്യണം യത്നമൊത്താബ് ഭൂതിക്കു നോക്കുവോൻ 85
ദേശകാലങ്ങൾ ദൈവം ധർമ്മാദി മൂന്നും തിരിച്ചുതാൻ;
ദേശകാലങ്ങൾ നൈശ്രേയസ്സങ്ങ*ളെന്നാണു നിശ്ചയം. 86
വിട്ടൊഴിച്ചാൽ ബാലശത്രു വേരൂന്നും പനപോലെതാൻ
കാട്ടിൽകൊണ്ടിട്ട തീപോലെ പെട്ടെന്നു പെരുതായ് വരും. 87

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/419&oldid=156762" എന്ന താളിൽനിന്ന് ശേഖരിച്ചത്