ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കൃഷ്ണപക്ഷപ്പതിന്നാനങ്കു രാത്രിയിങ്ങു പുരോചനൻ
ഭവാന്റെ ഭവനം ദ്വാരംതോറുമേ കൊള്ളിവെയ്ക്കുമേ. 4
അമ്മയോടൊത്തു വേവേണം പുരുഷർഷഭർപാണ്ഡവർ
എന്നാനണാദ്ദ ഷ്ടനാം ധാർത്തരാഷ്ട്രൻ കല്പിച്ച നിശ്ചയം 5
ഏതാണ്ടു വിദൂരൻ മ്ലേച്ചഭാഷയിൽ ചൊല്ലി പാണ്ഡവ!
അതങ്ങവ്വണ്ണമെന്നേറ്റിതു വിശ്വാസസൂചനം 6

വൈശമ്പായനൻ പറഞ്ഞു

സത്യധീരനുരച്ചാനങ്ങവനോടു യുധിഷ്ഠിരൻ:
“അറിഞ്ഞേൻ സൗമ്യ,വിദൂരസുഹൃത്താണെന്നു നിന്നെ ഞാൻ
ശുദ്ധനാപ്തൻ പ്രിയൻ നിത്യഭക്തിമാനാണു നീ ദൃഢം.
ആക്കവീന്ദ്രനറിഞ്ഞല്ലാതൊക്കുകില്ലൊരു കാര്യവും 8
അവന്നാംപടി ഞങ്ങൾക്കും നീ നിനക്കിങ്ങു ഞങ്ങളും
നീയുമാക്കവിയെപ്പോലെ പാലിച്ചീടുക ഞങ്ങളെ 9
ആഗ്നേയമാമീബ് ഭവനം നമുക്കായ് തീർത്തു നിശ്ചയം,
പുരോചനൻ ദുഷ്ടദുര്യോധനൻതന്നുടെയാജ്ഞയാൽ 10
കോപവാനപ്പാപശീലൻ സസഹായൻ മഹാശഠൻ
നമ്മെബ്ബാധിച്ചുകൂടുന്നൂ നിത്യവും നിഷ്ഠുരാഷയൻ. 11
ഞങ്ങളെക്കാത്തുകൊണ്ടാലുമങ്ങുന്നഗ്നിയിൽന്നുടൻ
ഞങ്ങൾ വെന്തീടിലോ സിദ്ധകാമനാമാസ്സുയോധനൻ. 12
ഇതാദ്ദുഷ്ടന്റെ സമ്പൂർണ്ണായുധായതനമാണെടോ‌‌
കോട്ടക്കെട്ടോ പ്രതീകാരം കിട്ടാതേറ്റമുറച്ചതാം. 13
ഇതാണശുഭമാദ്ദുഷ്ടമതി ചിന്തിപ്പിതെന്നഹോ!
മുന്നേ വിദുരർ കണ്ടോർമ്മ തന്നൂ ഞങ്ങൾക്കു ബുദ്ധിമാൻ. 14
മുന്നേ വിദുരർ കണ്ടോരാപത്തിപ്പോൾ വന്നടുത്തുതേ
പുരോചനൻ ധരിക്കാതെ നീ രക്ഷിക്കുക ഞങ്ങളെ." 15
അവനവ്വണ്ണമെന്നേറ്റു ഖനകൻ യത്നമാർന്നുടൻ
കിടങ്ങു കോരുകെന്നായിഗൂഢമായ്ഗുഹ തീർത്തുതേ. 16
അ ഗൃഹത്തിൻ നടുവിലുമുണ്ടാക്കീ ചെറുതാം ഗുഹ
നിലതാനത്തൊളിവിൽ വാതിലുമായിട്ടു ഭാരതേ! 17
പുരോചനഭയത്താലാത്തുരങ്കം മൂടിനാനവൻ
ആദ്ദുഷ്ടനാ ഗൃഹദ്വാരത്തത്രേ പാർക്കുന്നു കശ്മലൻ. 18
അവിടെപ്പാർത്തിടും രാത്രിയവരായുധശാലികൾ
പകലെല്ലാം പാണ്ഡവന്മാർ വേട്ടയാടും വനങ്ങളിൽ. 19
വിശ്വസ്തമട്ടവിശ്വസ്തരാപ്പുരോചനവഞ്ചകർ
അതുഷ്ടൻ തുഷ്ടരാമ്മട്ടു പാർത്താർ പരമവിസ്മിതർ. 20

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/433&oldid=156778" എന്ന താളിൽനിന്ന് ശേഖരിച്ചത്