ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഇതിൽ ശാന്തനവൻപോലും ധർമ്മം നോക്കുന്നതില്ലഹോ!
ദ്രോണൻ കൃപൻ വിദുരനും മറ്റു കൗരവമുഖ്യരും. 5
അറിയിക്കേണമാദ്ദഷ്ടധ്രതരാഷ്ട്രനെ നാമുടൻ:
'നിന്റെ മോഹം പറ്റി പാണ്ഡുപുത്രരെച്ചുട്ടെരിച്ചു നീ.' 6
പാണ്ഡവാർത്ഥം പുനരവർ വീണ്ടും വൻതീ കെടുത്തതിൽ
കണ്ടാരൈമക്കളോടൊത്തു വെന്ത സാധുനിഷാദിയെ. 7
എന്നാലാ ഖനകൻ ഗേഹം നന്നായ് ശോധിക്കയെന്നുടൻ
മണ്ണിട്ടു മൂടി ബലിവുമറിഞ്ഞില്ലതു നാട്ടുകാർ 8
അറിയിച്ചാരുടനെയാദ്ധൃതരാഷ്ട്രനെ നാഗരർ
'തീയിൽ വെന്താർ പാണ്ഡവരും പുരോചനനു'മെന്നുതാൻ. 9
ധൃതരാഷ്ട്രനനൃപൻ കേട്ടു ബത താനീയൊരപ്രിയം
പാണ്ഡുപുത്രക്ഷയം പാരം വിലപിച്ചിതു മാലൊടും. 10

ധൃതരാഷ്ട്രൻ പറഞ്ഞു

ഇന്നേ മരിച്ചതെൻ തമ്പി പാണ്ഡു പേർകേട്ട പാർത്ഥിവൻ
അമ്മയോടൊത്തു ഹാ! കഷ്ടമമ്മഹാവീരർ വെന്തതിൽ. 11
ഉടനാൾക്കാരു പോകട്ടേ വാരണാവതപത്തനേ
സംസ്ക്കരിക്കട്ടെയാ വീരൻമാരെയും കുന്തിയേയുമേ. 12
സംസ്ക്കരിക്കട്ടെ വൻപിച്ച ശുഭാസ്ഥികളശേഷവും
പോകട്ടെയങ്ങു ചത്തോർക്കു ചേരും ബന്ധുക്കളിന്നുടൻ 13
ഇവ്വണ്ണമാം നിലയ്ക്കീ ഞാൻ ചെയ് വതിന്നാവതാം ഹിതം
കുന്തിക്കുമാപ്പാണ്ഡവർക്കും ചെയ്ക വേണ്ടും ധനങ്ങളാൽ. 14

വൈശമ്പയൻ പറഞ്ഞു

എന്നു ചൊല്ലി ജ്ഞാതികളോടൊന്നിച്ചു ബത ചെയ്തുതേ
ധ്രതരാഷ്ട്രൻ പാണ്ഡവർക്കു വിധിപോലുദകക്രിയ. 15
കരഞ്ഞാരേവർക്കും ചേർന്നിട്ടെരിഞ്ഞാളുന്ന മാലൊടും
ഹാഹാ! യുധിഷ്ഠിരായെന്നും ഹാ! ഭീമായെന്നുമേ ചിലർ. 16
ഹാ! ഫൽഗുനായെന്നുമേ ഹാ! യമരേയെന്നുമേ ചിലർ
ആർത്തരായ് കുന്തുയെപ്പാർത്തുമുദകം നല്കിയായവർ. 17
മറ്റുള്ള പൗരരും പാണ്ഡുപുത്രരെപ്പറ്റി മാഴ്കിനാർ;
വിദുരൻ കേണുതാനല്പമതന്നറിവില്ലയോ? 18
പാണ്ഡുനന്ദനരോ വാരണാവതം വിട്ടു പോന്നുടൻ
അമ്മയോടൊത്താറുപേരാഗ്ഗംഗ പുക്കു മഹാബലർ.
ദാശൻ തൻ കൈയൂക്കുകൊണ്ടുമാശുസ്രോതസ്സു കൊണ്ടുമേ
അനുകൂലക്കാറ്റുകൊണ്ടുമണഞ്ഞാരവരക്കരെ. 20
ഉടനെ വഞ്ചി കൈവിട്ടു നടന്നാർ തെക്കുകണ്ടുതാൻ
രാത്രി നക്ഷത്രവും നോക്കി വഴി കണ്ടുപിടിച്ചഹോ! 21

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/437&oldid=156782" എന്ന താളിൽനിന്ന് ശേഖരിച്ചത്