ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കാമംകലർന്നാശ്രയിക്കനീ സ്വീകരിക്കെടോ. 29
രക്ഷിപ്പേൻ മർത്ത്യരെത്തിന്നും രക്ഷസ്സിങ്കന്നു നിന്നെ ഞാൻ
ഗിരിദുർഗ്ഗം വാഴ്ക നമുക്കെൻ ഭർത്താവാകണം ഭവാൻ. 30
ആകാശത്തും സഞ്ചരിപ്പേനാകാമാകാംക്ഷിക്കുംപടിക്കു ഞാൻ
അതുലപ്രീതി കൈക്കൊള്ളുകെന്നോടൊത്തങ്ങുമിങ്ങുമേ. 31

ഭീമസേനൻ പറഞ്ഞു
അമ്മയേയും ജ്യേ,ഷ്ഠനേയും നന്മയോടിങ്ങുറങ്ങവെ
ശക്തനാമേതൊരു പുമാനുപേക്ഷിക്കുന്നു രാക്ഷസി! 32
ഉറങ്ങുമീസഹോദരരെയക്കർക്കഷ്ടിയാംപടി
അമ്മയോടൊത്തുപേക്ഷിക്കില്ലെന്മട്ടുള്ളോൻ സ്മരാർത്തിയാൽ, 33

രാക്ഷസ്സി പറഞ്ഞു

നിനക്കിഷ്ടം പോലെ ചെയ്യാമുണർത്തുകിവരെ ദ്രുതം
നരാശിയാം രാക്ഷസനിൽനിന്നു രക്ഷിച്ചുക്കൊള്ളുവൻ. 34

ഭീമസേനൻ പറഞ്ഞു

കാട്ടിൽ സുഖിച്ചുറങ്ങീടും ഭ്രാദൃമാതൃജനത്തെ ഞാൻ.
ദുഷ്ടുള്ള നിൻ ഭൃദൃഭയാലുണർത്തീടുന്നതല്ലെടോ. 35
ഭീരു, രാക്ഷസരീയെന്റെ പൗരഷത്തെപ്പൊറുത്തിടാ
മനുഷ്യർ ഗന്ധർവരുമാ യക്ഷരും ചാരുലോചനെ! 36
പോകയോ നിൽക്കയോ ഭദ്രേ, ചെയ്തു നീ വേറെയോർത്തതോ
അയച്ചാലും വേണ്ടതില്ലബഭ്രാവാം പുരുഷാശനെ. 37

153. ഭീമഹിഡിംബയുദ്ധം

സഹോദരി വന്നുചേരാത്തതുകൊണ്ടു ഹിഡിംബൻ പാണ്ഡവന്മാരുടെ അടുക്കലേക്കു ചെല്ലുന്നു. ഭീമൻ കൊല്ലപ്പെടുമെന്നു വിചാരിച്ച് ഹിഡിംബി ഭയപ്പെടുന്നു.ഭീമഹിഡിംബന്മാർ തമ്മിൽ പിടിയും വലിയും നടക്കുന്നു. വല്ലാത്ത ഒച്ചകേട്ടു ഉണർന്നവശായ പാണ്ഡവന്മാർ മുൻപിൽ ഹിഡിംബിയെ കാണുന്നു.

വൈശമ്പായനൻ പറഞ്ഞു

അവൾപോയി വിളമ്പിക്കേഹിഡിംബൻ രക്ഷസേശ്വരൻ
ആ മരം വിട്ടിറങ്ങീട്ടു പാണ്ഡവാന്തികമെത്തിനാൻ. 1
ലോഹിതാക്ഷൻ മഹാഭാഹുവുർദ്ധകേശൻ മഹാനനൻ
കരികാറൊത്ത മെയ്യുള്ളോൻ ഘോരദൃംഷ്ട്രൻ ഭയങ്കരൻ 2
അവ്വെണ്ണം ഭീഷണാകാരനവൻ വന്നതു കണ്ടുടൻ
ഹിഡിംബി ഭയമുൾക്കൊണ്ടു ഭീമസേനനോടോതിനാൾ. 3

ഹിഡിംബി പറഞ്ഞു

ഇതാ വന്നെത്തിയ ദുഷ്ടൻ ക്രുദ്ധനായി പുരുഷാശനൻ

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/444&oldid=156790" എന്ന താളിൽനിന്ന് ശേഖരിച്ചത്