ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ലക്ഷ്യച്ഛേദനം 595


രാഗപ്രതിജ്ഞാന്വിത 1 മഗ്നിസോമ -
സങ്കാശ 2നർക്കാത്മജനായ കർണ്ണൻ
നില്ക്കുമ്പോൾ വില്ലാളികൾ പാണ്ഡവന്മാർ
ലാക്കെയ്തറുത്താനിവനെന്നുറച്ചാർ. 22
അവ്വണ്ണമായവനെക്കണ്ടു കൃഷ്ണ -
യച്ചം ചൊന്നാൾ സൂതനേ ഞാൻ വരിക്ക;
അമർഷഹാസത്തൊടുമർക്കനെത്താൻ
നോക്കീട്ടു വില്ലിട്ടു തിരിച്ചു കർണ്ണൻ. 23
ഏവമാക്ഷത്രിയന്മാരങ്ങേവരും പിൻതിരിക്കവേ
ചേദിരാജ്യാധിപൻ വീരൻ ബലവാനന്തകോപമൻ 24
ദമഘോഷസുതൻ ധിരൻ ശിശുപാലൻ മഹാമതി
വില്ലെടുത്തു കുലയ്ക്കുമ്പോൾ മുട്ടുകുത്തിപ്പതിച്ചുപോയ്. 25
പരം ഭൂപൻ മഹാവീര്യൻ ജരാസന്ധൻ മഹാബലൻ
വില്ലിന്റെയരികില്ഡചെന്നു നിന്നൂ വന്മലപോലവേ 26
വില്ലിനാൽ പീഡയേറ്റിട്ടു മുട്ടുകുത്തിപ്പതിച്ചുപോയ്
ഉടനേറ്റ നരപതി നടന്നു തന്റെ നാട്ടിനായ്. 27
പിന്നെശ്ശല്യൻ മഹാവീരൻ മദ്രരാജൻ മഹാബലൻ
ആ വില്ലു കുലയേറ്റുമ്പോൾ മുട്ടുകുത്തിപ്പതിച്ചുപോയ്. 28
ജനങ്ങൾ സംഭ്രാന്തി പെടുന്നരങ്ങിൽ-
ജ്ജനാധിപന്മാർകളടങ്ങിയപ്പോൾ
കുന്തിസുതൻ ജിഷ്ണു നിനച്ചു താനാ -
വില്ലൊന്നെടുത്തെയ്തിടുവാൻ പ്രവീരൻ. 29

188. ലക്ഷ്യച്ഛേദനം

അർജ്ജുനൻ മണ്ഡപത്തിനോടടുക്കുന്നതു കണ്ട് ബ്രഹ്മമരുംക്ഷത്രിയരും ഒരുപോലെ അമ്പരന്നു ഓരോ അഭിപ്രായങ്ങൾ പുറപ്പെടുവിക്കുന്നു. അർജ്ജുനൻ മുമ്പോട്ട് ചെന്ന്ു നിഷ്‌പ്രയാസം വില്ലുകുലച്ചു ലക്ഷ്യചേദനം ചെയ്യുന്നു.


വൈശമ്പായനൻ പറഞ്ഞു
ചാപരോപണകാര്ത്തിൽ ഭൂപന്മാർ പിന്ഡവലിക്കവേ
വിപ്രമദ്ധ്യത്തിൽനിന്നേറ്റു കെല്പിയന്നീടുമർജ്ജുനൻ. 1
ക്ഷിപ്രമങ്ങജിനം 3 വീശി വിപ്രപുംഗവരാർത്തുതേ
ഇന്ദ്രകേതുപ്രഭൻ പാർത്ഥൻ ചെന്നടുക്കുന്ന കാണ്കയാൽ. 2
ചിലർക്കു ബുദ്ധിക്ഷയമായ് ചിലർക്കുണ്ടായി ഹർഷവും
ചിലർ തമ്മിൽ പറഞ്ഞാർ വൻനിനക്കാർ ബുദ്ധിജീവികൾ.

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/520&oldid=156873" എന്ന താളിൽനിന്ന് ശേഖരിച്ചത്