ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

678
കൗതൂഹലം കൂടുമാറങ്ങുത്സവം കലരുംവിധൗ 12
തമ്മിൽ കണ്ടൊത്തിതവിടെപ്പാർത്ഥനും വാസുദേവനും.
സമമായ് സഞ്ചരിക്കുമ്പോൾ വസുദേവകുമാരിക 13
ചമഞ്ഞു തോഴിമാരൊത്താബ്ഭദ്ര നില്പതും കണ്ടുതേ.
അവളെക്കണ്ടവാറുണ്ടായർജ്ജുനനു മനോഭവൻ 14
അനേകാഗ്രമനസ്സായിട്ടവനെക്കണ്ടു കൃഷ്ണനും.
 പറഞ്ഞാൻ പുണ്ഡരീകാക്ഷൻ പുഞ്ചിരിതൂകിക്കൊണ്ടു ഭാരത! 15
"സന്യാസിയാം നിന്മനസ്സെന്തിളക്കുന്നിതു മന്മഥൻ!
ഇക്കന്യയാളെന്റെ ഭഗിനി സാരണന്റെ സഹോദരി 16
നിനക്കിവളിലുണ്ടാശയെന്നാലച്ഛനൊടോതുവൻ.”
സസ്മിതം കൃഷ്ണനോടോതിയതു കേട്ടിട്ടു ഫൽഗ്ഗുനൻ: 17
"വസുദേവർക്കുമകളീ വാസുദേവന്റെ സോദരി
സൗന്ദര്യത്തികവുള്ളോളിന്നാർക്കു മോഹം കൊടുത്തിടാ? 18
കല്യാണമെക്കെയും പൂർണ്ണമായീടും മമ നിശ്ചയം
നിന്റെ സോദരി വാർഷ്ണേയിയെന്റെ വല്ലഭയാവുകിൽ. 19
കിട്ടുവാനെന്തുപായം കേൾക്കട്ടെ ചൊല്ലു ജനാർദ്ദന!
മനുഷ്യയത്നാൽ സാധിപ്പതൊക്കെച്ചെയ്യുന്നതുണ്ടു ഞാൻ. ” 20

വാസുദേവൻ പറഞ്ഞു
സ്വയംവരം ക്ഷത്രിർക്കു വിവാഹം പുരുഷർഷഭർ
സംശയിപ്പൊന്നതാം പാർത്ഥ, ചിത്തം തീർച്ചപ്പടായ്കയാൽ. 21
ഹരണക്രയയും പാരം പ്രശസ്തം ക്ഷത്രിയർക്കഹോ!
കന്യമാരേ വിവാഹത്തിലെന്നു ധർമ്മജ്ഞർ ചൊൽവതാം. 22
ഹരിച്ചുകൊൾക കല്യാണിയാമെൻ ഭഗിനിയെബ്ഭവാൻ
സ്വയംവരത്തിലിവൾതൻ ചിത്തമാർക്കറിയാം സഖേ! 23

വൈശമ്പായനൻ പറഞ്ഞു
കൃഷ്ണാർജ്ജുനന്മാരീവണ്ണം കൃത്യം തീർച്ചകഴിച്ചുടൻ
വെക്കം പോയിടുമാൾക്കാരെയയച്ചിതു നടന്നുതാൻ. 24
ഇന്ദ്രപ്രസ്ഥത്തിൽ വാണീടും ധർമ്മജന്നറിയിക്കുവാൻ
കേട്ടവാറേ സമ്മതിച്ചൂ ധീമാനനുജരൊത്തവൻ. 25
ഭീമന്നായതു കേട്ടിട്ടു 'നമ്മളോ കൃതകൃത്യരായ്'
എന്നുതമ്പികളോടൊത്തു ചൊല്ലിസ്സന്തോഷമേന്തിനാൻ. 26

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/603&oldid=156926" എന്ന താളിൽനിന്ന് ശേഖരിച്ചത്