ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

693
ഇങ്ങുവാഴ്വതറിഞ്ഞേൻഞാൻ ശാർങ്ഗപാണി കഥിക്കയാൽ
അറിയാതില്ലഞാനൊന്നും ചരിതം തവ പാണ്ഡവ!
സുഭദ്രാസമ്പ്രയോഗത്തിൽ സന്തുഷ്ടൻ നിങ്കൽ മാധവൻ
സന്യാസരൂപനാം നിങ്കൽ ചേർന്നിണങ്ങി ജ്ജനാർദ്ദനൻ
സർവ്വ വൃഷ്ണീശ്വരൻ തന്നൂചൊവ്വിൽ തന്നനുജത്തിയെ
ദാശാർഹിയാകുമിവളെശ്ശചിയെശ്ശക്രനാംവിധം
ഗുണമേറും ഭാര്യടാക്കിസ്സൽക്കരിക്കേണമേ ഭവാൻ.
ബന്ധുവാക സുഭദ്രയാക്കു ഗതിയാക ധനഞ്ജയ!
ബന്ധുമാനായ് രാമകൃഷ്ണന്മാരെക്കൊണ്ടങ്ങുമർജ്ജുന!
എന്നെത്താൻ മന്ത്രിയാക്കീട്ടു കൽപിച്ചൂ മധുസൂധനൻ
സുഭദ്രയേയുമങ്ങേയും സംബന്ധിച്ചിങ്ങുവേണ്ടതിൽ.
ഈദ്ദിവ്യമാം രഥം സർവ്വശാസ്ത്രസമ്പത്തുമൊത്തിതാ
അങ്ങയ്ക്കുപിൻതുടർച്ചക്കാരാമിവരൊത്തേകി കേശവൻ.
ദ്വീപിലേക്കു ഗമിക്കുമ്പോൾ ദേവൻ വൃഷ്ണിസുഖപ്രദൻ
ഏറെക്കാലം വേർപിരിഞ്ഞു ഭാര്യയൊത്തെത്തുമങ്ങയെ
ഭ്രാതാക്കൾ വജ്രിയെ വാനോർപോലെ കണ്ടു രസിക്കണം
ദാശാർഹശ്രേഷ്ഠനാായീടും കൃഷ്ണനിങ്ങെഴുന്നെള്ളിയാൽ
ഭദ്രയെപ്പിൻതുടർന്നെത്തും ഭൂരിരത്നധനോച്ചയം.
വഴിക്കു ദു:ഖംകൂടാതെ ഗമിക്കുക ധനഞ്ജയ!
മാലറ്റ ബന്ധുക്കളുമായ് മാലെന്യേ ചേർന്നുകൊൾക നീ.”
പരംവിപൃഥുവേ യാത്രചൊല്ലി വന്ദിച്ചു ഫൽഗുനൻ
കണ്ണന്റെ മതവും കണ്ടാക്കണ്ണൻതൻ തേരിലേറിനാൻ;
അതങ്ങർജ്ജുനനായ് കൃഷ്ണൻ മുന്നേകൂട്ടിയണച്ചതാം.
സർവ്വരത്നങ്ങൾ നിറയെസ്സർവ്വഭോഗ്യങ്ങളൊത്തഹോ!
വിധിയാമ്മാറു കല്പിച്ച പൊന്മണിത്തേരിലപ്പൊഴേ,
ശൈബ്യസുഗ്രീവയുത*മായ് പൊൻകിങ്ങിണികിലുങ്ങവേ
സർവ്വശസ്ത്രങ്ങൾ നിറയെക്കാർമുകിൽപ്പാടിരമ്പവേ
കത്തും തീപോലെ വിലസിശ്ശത്രുപ്രീതി കെടുക്കവേ
അർജ്ജുനൻ ചട്ടയും വാളും കൈത്തോലും പോട്ടു സജ്ജനായ്,
പിൻതുണക്കാരുമായ് തേരിൽ ഭദ്രയേക്കേറ്റിയങ്ങനെ,
വിമാനമൊത്ത തേരാലേ സ്വപുരത്തേക്കു പോയിതേ.
സുഭദ്രയെ ഹരിച്ചീടുന്നതു കണ്ടു പടജ്ജനം
ഉടൻ കൂ ക്കിവിളിച്ചിട്ടാ ദ്വാരകയ്ക്കങ്ങു പാഞ്ഞുതേ.
അവരെല്ലാവരും ചെന്നാസ്സുധർമ്മാസഭ പുക്കുടൻ
സഭാപാലകനെക്കേൾപ്പിച്ചിതു പാർത്ഥന്റെ വിക്രമം.

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/618&oldid=156942" എന്ന താളിൽനിന്ന് ശേഖരിച്ചത്