ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

3.സഭാനിർമ്മാണം

അസുരശില്പിയായ മയൻ,ഭീമനും അർജ്ജുനനും യഥാക്രമം ദിവ്യമാ യ ഒരു ഗദയും ശംഖും സമ്മാനിക്കുന്നു. പതിന്നാലുമാസംകൊണ്ടു് പണ്ഡ വർക്ക് വേണ്ടി അത്യത്ഭുതകരമായ ഒരു സഭ നിർമ്മിക്കുന്നു.


വൈശന്വായൻ പറഞ്ഞു
ജയമേറും വിജയനാതം പർത്ഥനോടോതിനാൻ മയൻ:
യാത്രചൊൽവേൻ ഭവാനനോടു പേർത്തും ഞാനുടനേ വരാം. 1
കൈലാസത്തിൽ വടക്കുള്ള മൈനാകാദ്രിസ്ഥലത്തിലായ്
പണ്ടു ഭവാൻ യജ്ഞം ചെയ്തന്നു ഞാൻ തീർത്തുവവെച്ചതായ് 2
ചിത്രരത്ന പദാർത്ഥങ്ങളുണ്ടു ബിന്ദുസരസ്സിതൽ
സത്യവാൻ വൃഷപർവ്വാൻ സഭയിൽ പണ്ടു വെച്ചവ. 3
അവയുംകൊണ്ടുവരുവനിരിപ്പുണ്ടെങ്കിൽ ഞാനുടൻ
പിന്നെ ഞാൻ പാണ്ഡവസഭ പുകഴുംപടിയാക്കുവേൻ 4
ചിത്താഹ്ലാദം പെടും നാനാ ചിത്രരാത്നങ്ങൾ ചേർത്തുടൻ
ഉണ്ടു ബിന്ദുസരസ്സിങ്കലൂക്കൻ ഗദ കരൂദ്വഹ! 5
രാജാവരിവധം ചെയ്തുവെച്ചതായോർമ്മയുണ്ടു മേ,
കനത്തൂറപ്പൊടും ഭാരമേല്പതായ് പൊൻ പതിച്ചതായ് . 6
അരിഹിംസയ്ക്കായിരത്തിന്നതൊന്നു മതി കേവലം
അങ്ങയ്ക്കീഗ്ഗാണ്ഢീവം പോലെ ഭീമന്നാഗ്ഗദ ചേർച്ചയാം. 7
വാരുണം ദേവദത്താഖ്യം മുഴങ്ങും ശംഖുമുണ്ടതിൽ
ഇതൊക്കെയും കൊണ്ടുവന്നു തരുന്നുണ്ടു ഭവാനു ഞാൻ. 8
ഇത്ഥം പാരത്ഥനൊടോതീട്ടാദ്ദൈത്യനീശാനകോൺവഴി
കൈലാസത്തിൽ വടക്കള്ള മൈനാകാദ്രിക്കു പോയിനാൻ. 9
സുവർണ്ണശൃംഗങ്ങളെഴും മഹാമണിമയാചലം
രമ്യം ബിന്ദുസരസ്സങ്ങു,ണ്ടതിലല്ലോ ഭഗീരഥൻ 10
ഗംഗയെക്കാണുവാൻവേണ്ടിത്തപം ചെയ്തതൂമേറെനാൾ.
സർവ്വഭ്രതേശനായീടും ദേവസ്വാമിയുമങ്ങുതാൻ 11
ഖ്യമാകം നൂറു യാഗം ചെയ്തതും ഭരതോത്തമ!
അന്നു രത്നമയം യുപം പൊൻമയം ചൈത്യമൊക്കയും 12
ഭംഗിക്കുണ്ടക്കീ ദൃഷ്ടാന്തത്തിന്നല്ലവകൾ കേവലം.
അങ്ങു യജ്ഞംചെയ്തു സിദ്ധി നേടീ ശക്രൻ ശചീപതി; 13
ഭ്രതേശ്വരൻ സർവ്വലോകം സൃഷ്ടിചെയ്തു സനാതനൻ
തിഗ്മതേജസ്സങ്ങിരിപ്പൂ സർവ്വഭ്രതനിഷേവ്യനായ് . 14
നരനരായണർ വിധി യമൻ സ്ഥാണു*വുമഞ്ചുപേർ
ആയിരം യുഗമൊത്താലങ്ങത്രേ സത്രം നടത്തൂവോർ. 15

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/670&oldid=157000" എന്ന താളിൽനിന്ന് ശേഖരിച്ചത്