ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

രാജസൂയസമാരംഭപർവ്വം

രാജസൂയസമാരംഭം

രാജസുയം കഴിക്കാനുള്ള യധിഷ്ഠിരന്റെ ആലോചന. സഹോദര ന്മരുടേയും മന്ത്രിമാരുടേയും അഭിപ്രായമരിഞ്ഞശേഷം, അവസാനതീരൂ മാനത്തെപ്പറ്റി ഉപദേശം വാങ്ങാനായി ശ്രീകൃഷ്ണനെ വരുത്തുന്നതിനുവേ ണ്ടി ഒരു ദുതനെ ദ്വാരകയിലേക്കയ്ക്കുന്നു. കൃഷ്ണൻ ഇന്ദ്രപ്രസ്ഥത്തിലെ ത്തുന്നു. യുധിഷ്ഠിരൻ വിവരം കൃഷ്ണനോടു പറയുന്നു.


വൈശമ്പായനൻ പറഞ്ഞു

ആ മുനീന്ദ്രോക്തി കേട്ടിട്ടു നെടുവീർപ്പിട്ടു ധർമ്മജൻ
രാജസൂയേഷ്ടിയോർത്തോർത്തു ശർമ്മം വിട്ടിതു ഭാരത! 1

മഹാരാജർഷികളുടെ മഹിമാവങ്ങു കേട്ടവൻ
യജ്വാക്കൾ പുണ്യകർമ്മത്താലെത്തും ലോകവുമോർത്തഹോ! 2

വിശേഷിച്ചും മഖി ഹരിശ്ചന്ദ്രരാജർഷിവാഴ്ചയെ
ഓർത്തിട്ടാ രാജസുയത്തെച്ചെയ് വാനിച്ഛിച്ചിതായവൻ. 3

യുധിഷ്ഠിരൻ ചെയ്തു സർവ്വസഭാജനസഭാജനം
പ്രത്യർച്ചനയുമേറ്റേററമോർത്തിതാ യജ്ഞമൊന്നുതാൻ 4

കുരുഖ്യൻ നരപതേ, രാജസുയമഖത്തിനെ
ആഹരിപ്പാൻ മനം വെച്ചു വിചാരിച്ചിതു വീണ്ടുമേ. 5

ഭൂരിവീര്യൗജസ്വി വീണ്ടു ധർമ്മത്തെത്തന്നെയോർത്തവൻ
ഹിതം സർവ്വജനത്തിന്നുമെന്തെന്നായ് ചിന്ത തേടിനാൻ. 6

സർവ്വപ്രജാനുഗ്രഹവും ചെയ്തു ധർമ്മജ്ഞസത്തമൻ
സർവ്വർക്കുമേ ഭേദെന്ന്യേ ഹിതം ചെയ്തു യുധഷ്ഠിരൻ. 7

സർവ്വർക്കുമിഷ്ടം നല്ലീട്ടകോപഗർവ്വങ്ങൾവിട്ടവൻ
സാധുധർമ്മം ധർമ്മമെന്നതെന്ന്യേ കേൾക്കില്ല ചൊല്ലിനെ. 8

ഏവം വഴുമ്പൊഴവനിൽ മളോരച്ഛനിലാംവിധം
ആശ്വസിച്ചൂ താനജാതശത്രുവായ് ശത്രുവററവൻ 9

നരേന്ദ്രാനുഗ്രഹത്താലും ഭീമപാലനയാലുമേ
ബീഭത്സുവർജ്‍ജുനൻ തന്റെ ശത്രുദ്ധ്വംസത്തിനാലുമേ 10

ധീമാനാം സഹദേവന്റ ധർമ്മച്ചൊല്ലുകളാലുമേ
സ്വഭാവാൽ നകുലന്നുള്ള വിനയസ്ഥിതിയാലുമേ 11

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/700&oldid=157034" എന്ന താളിൽനിന്ന് ശേഖരിച്ചത്