ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

നല്ല കോണിപ്പടിയുമായ് പീഠാഡംബരസുന്ദരം
പൂമാലകളണിഞ്ഞേറ്റമകിലിട്ടു പുകച്ചുമേ 22

ഹംസച ന്ദ്രപ്രകാശത്തിലകലെകണ്ടിടുംപടി
തിരക്കെന്ന്യേ സമദ്വാരത്തോടും നാനാ ഗുണത്തൊടും 23

ബഹുധാതുക്കൾ ചിതറും ഹിമാദ്രിക്കൊത്തതാ സ്ഥലം.
വിശ്രാന്തിപൂണ്ടാ നൃപന്മാർ കണ്ടാരേറ്റമുദാരനായ് 24

നാനാ സദസ്യരോടൊന്നിച്ചരുളും ധർമ്മപുത്രനെ
ആസ്സദസ്സാ ഭൂമിപാലബ്രാഹ്മമർഷിവിമിശ്രമായ് 25

ശോഭിച്ചൂ വാനവരെഴും സ്വർഗ്ഗലോകംകണക്കിനെ.

35.യജ്ഞകരണം

ഭീഷ്മദ്രോണാദികളേയും ദുർയ്യോധനദുശ്ശാസനാദികളേയും യജ്ഞസംബന്ധമായ ഓരോ ചുമതല ധർമ്മപുത്രൻ ഏല്പിച്ചുകൊടുക്കുന്നു. എല്ലാവർക്കും സംതൃപ്തിവരുമാറു് രാജസൂയം മംഗളമായി പർയ്യവസാനിക്കുന്നു.



വൈശമ്പായനൻ പരഞ്ഞു

പിതാമഹാചാര്യർകളെയെതിരേറ്റു യുധിഷ്ഠരൻ
അഭിവാദ്യംചെയ്തു പിന്നെച്ചൊന്നാനിങ്ങനെ മന്നവ 1

ഭീഷ്മദ്രോണകൃപദ്രൗണിധാർത്തരാഷ്ട്രരൊടാദരാൽ:
“അനുഗ്രഹം തന്നിടുവിനീ യജ്ഞത്തിന്നെനിക്കിഹ 2

എനിക്കുള്ളീ മഹാവിത്തചയം നിങ്ങളുടേതുതാൻ;
എന്നെ വേണ്ടവിധം നിങ്ങൾതന്നേ കൊണ്ടുനടത്തുവിൻ.” 3

എന്നേവമവരോടോതിദ്ദീക്ഷിതൻ പാണ്ഡവാഗ്രജൻ
ഓരോരുത്തർക്കു ചേരുന്നോരധികാരങ്ങൾ നല്കിനാൻ: 4

ഭക്ഷ്യഭോജ്യാധികാരത്തിൽ ദുശ്ശാസനെയാക്കിനാൻ
വിപ്രസ്വീകാരമേറ്റീടാനശ്വത്ഥാമാവൊടോതിനാൻ. 5

രാജാക്കളെ പ്രീതരാക്കാനാക്കീ സഞ്ജയനെത്തദാ
ഭീഷ്മദ്രോണന്മാരെയാക്കീ തെറ്റുവീഴ്ചകൾ നോക്കുവാൻ. 6

മാറ്റേറിടും പൊന്മണികൾ പരിശോധിച്ചറിഞ്ഞുടൻ
ദക്ഷിണയ്ക്കു കൊടുപ്പിക്കാൻ കൃപാചാര്യനെയാക്കിനാൻ; 7

ഏവം മറ്റു നരവ്യാഘ്രന്മാരെയോരോന്നിനാക്കിനാൻ.
ബാൽഹീകൻ ധൃതരാഷ്ട്രൻതാൻ സോമദത്തൻ ജയദ്രഥൻ 8

നകുലാനീതരിവരോ സ്വാമിമട്ടിൽ സുഖിച്ചുതേ.
വ്യയാധികാരിയായ് നിന്നൂ വിദുരൻ ധർമ്മവിത്തമൻ 9

തിരുമുല്ക്കാഴ്ചയൊക്കേയുമേറ്റുവാങ്ങീ സുയോധനൻ.
വിപ്രരെക്കാലു കഴുകിച്ചീടാൻ താൻ നിന്നു മാധവൻ 10

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/753&oldid=157089" എന്ന താളിൽനിന്ന് ശേഖരിച്ചത്