ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

42.ഭീമക്രോധം

ശിശുപാലൻ തന്റെ ആക്ഷേപവാക്കുൾ പിന്നെയും തുടരുന്നതു കണ്ടു ഭീമൻ ക്രുദ്ധനായിശിശുപാലന്റെ നേരെചാടാനൊരുങ്ങുന്നു.ഭീഷ്മർ തടുത്തുനിർത്തി സമാധാനവാക്കുകൾ പറയുന്നു.ഭീമനെപിടിച്ചുനിർത്തേണ്ട ആവശ്യമില്ലെന്നും തങ്ങളുടെ സാമർത്ഥ്യം രാജാക്കന്മാരെല്ലാം പ്രത്യക്ഷമായി കാണുകയാണുനല്ലതെന്നും ശിശുപാലൻ പറയുന്നു.


ശിശുപാലൻ പറഞ്ഞു

ബഹുമാനമെനിക്കുണ്ടൊശ്ശക്തനാം മാഗധേന്ദ്രനിൽ
ദാസനാണിവനെന്നോർത്തു പോരിന്നിച്ഛിച്ചതില്ലിവൻ. 1

ജരാസന്ധവധത്തിങ്കൽ കേശവൻ ചെയ്ത കർമ്മവും
ഭീമാർജ്ജൂനക്രിയകളും നന്നെന്നാരു നിനച്ചീടും? 2

അദ്വാരത്താലകംപൂക്കു കള്ളബ്രാഹ്മണമട്ടിലായ്
കണ്ണൻ കണ്ടു ജരാസന്ധപ്രഭാവത്തെയശേഷവും. 3

ബ്രഹ്മണ്യാത്മാവമാനത്തെച്ചെയ്യായവാൻ ധർമവിത്തമൻ
നിനച്ചീലാ ദുഷ്ടനീവന്നാദ്യം പാദ്യം കൊടുക്കുവാൻ. 4

കൃഷ്ണഭീമാർജ്ജൂനന്മാരോടാജ്ജരാസന്ധമന്നവൻ
ഉണ്ടുകൊൾക്കെന്നുരച്ചീടും കൃഷ്ണൻ തെറ്റിച്ച കൗരവ! 5

ജഗൽകർത്താവിവൻ മൂർഖ, നീയോർക്കുംവണ്ണമെങ്കിലോ
ആത്മാവുതാൻ ബ്രാഹ്മണനെന്നെന്തേ ചിന്തിച്ചിടാഞ്ഞതും? 6

ഇതാണെനിക്കിങ്ങാശ്ചര്യമീപാണ്ഡവരെയും ഭവാൻ
സന്മാർഗത്താൽ മാറ്റിയിതുതാൻ നല്ലതെന്നോർപ്പതുണ്ടവർ 7

അല്ലങ്കിലതാശ്ചര്യമല്ല നീയല്ലീ ഭാരത!
സ്ത്രീധർമാവായിടും വൃദ്ധനിവർക്കു വഴിക്കാട്ടുവാൻ. 8

വൈശന്വായൻ പറഞ്ഞു

രൂക്ഷം രൂക്ഷാക്ഷരമവനേറെച്ചൊന്നതു കേൾക്കയാൽ
കോപിച്ചൂ ശക്തരിൽ ശ്രേഷ്ഠൻ ഭീമസേനൻ പ്രതാപവാൻ. 9

സ്വതേ നീണ്ടു വിടർന്നുള്ള പത്മപത്രാഭദൃഷ്ടികൾ
വീണ്ടും ക്രോധത്താൽ കലങ്ങികൊണ്ടു പാരം ചുവന്നതേ. 10

ത്രിശിഖഭ്രൂ കുടിപ്പാടു കാണായ് മന്നോർക്കവനുടെ
നെറ്റിയിൻമേൽ ത്രിക്കൂടത്തിൽ ഗംഗ ത്രിപഥഗപ്പടി. 11

ചൊടിച്ചുപൽ കടിച്ചീടും പടി കണ്ടിതുതൻ മുഖം
പ്രളയത്തിൽ ജഗൽഘാസോല്ലളൽക്കാലന്റെ മാതിരി. 12

ചൊടിച്ചൂക്കിൽ ചാടിടുന്വോൾ പിടിച്ചൂ ഭീമസേനനെ
ശക്തനാകും ഭീഷ്മർതന്നെ രുദ്രൻ സ്കന്ദനെയാംവിധം. 13

ഗുരുവാം ഭീഷ്മർ തടയുന്നോരു ഭീമന്നു ഭാരത!

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/767&oldid=157104" എന്ന താളിൽനിന്ന് ശേഖരിച്ചത്