ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

63. വിദൂരഹിതവാക്യം (തുടർച്ച)

വിദൂരഹിതവാക്യം (തുടർച്ച). ചുതുകളി തുടങ്ങിയത് ആപത്തിനാണെന്നും അതിൽനിന്നുണ്ടാകുന്ന പരസ്പരവിരോധം വംശ നാശത്തിലേ അവസാനിക്കയുള്ളുവെന്നും അതുകൊണ്ടു ചുതുകളി മതിയാക്കി ശകുനിയെ തിരിയെ അയയ്ക്കണമെന്നും വിദുരൻ ഉപദേശിക്കുന്നു.


വിദുരൻ പറഞ്ഞു
ദ്യൂതം പരം കലഹത്തിന്നു മൂലം
തമ്മിൽ ഛിദ്രം ഘോരമാപത്തിനല്ലോ
അതിൽപ്പെട്ടീ ധൃതരാഷ്ട്രന്റെ പുത്രൻ
ദുര്യോധനൻ വൈരമുണ്ടാക്കിടുന്നൂ 1

പ്രതീപഭൂശാന്തനവർ ഭൈമസേനർ സബാൽഹികർ
ദുര്യോധനാപരാദത്താൽ കഷ്ടപ്പട്ടീടുമേവരും. 2

ദുര്യോധനൻ മദംകൊണ്ടു പോക്കുന്നൂ നാട്ടിൽ നന്മയെ
നദത്താൽ കാള കൊമ്പെന്നപോലൊടിക്കുന്നു തന്റെയും. 3

വീരൻ വിദ്വാൻ തന്റെ നോട്ടത്തെ വിട്ടു-
മന്യൻപിൻപേ പോകയാണെങ്കിലായാൾ
അജ്ഞൻ പിടിച്ചമരംപൂണ്ട വഞ്ചി-
യംഭോധിപുക്കോണമാപത്തിൽ മുങ്ങും. 4

ദുര്യോധനൻ പാണ്ഡവനായ്ക്കളിപ്പൂ
ജയിക്കുന്നുണ്ടെന്നു നന്ദിപ്പു നീയും
നേരംപോക്കിന്നപ്പുറം യുദ്ധമാമി-
ങ്ങതിങ്കലോ പൂരുഷന്മാർ നശിക്കും. 5

ചീത്തപ്ഫലംപെടുമാകർഷമോ നിൻ-
ചിത്തസ്ഥമാം മനൂസാന്നിദ്ധ്യമല്ലോ.
സ്വബന്ധുവാം ധർമ്മഭൂവോടിതിങ്ക-
ലോർക്കാതുണ്ടാം കലഹം കേവലം തേ. 6

പ്രതീപഭൂശാന്തനുവംശർ കേൾപ്പിൻ
ഞാനോർത്തതും നല്ല വാക്കീസ്സദസ്സിൽ
മന്ദൻതന്നെപ്പിൻതുടർന്നിട്ടു നിങ്ങൾ
കത്തിക്കാളും വഹ്നിയിൽ ചാടിടായ്‌വിൻ. 7

എപ്പോൾ കോപംതാനടക്കാതെയാമോ
ചൂതിൽതോറ്റിപ്പാണ്ഡവൻ ധർമ്മപുത്രൻ
വൃകോദരാർജ്ജുനമാദ്രേയരുംതാ-
നാ ക്ഷോഭത്തിൽ കരയിങ്ങാരൊരുത്തൻ? 8

മഹാരാജ, ദ്യൂതമേല്ക്കുന്നതിൻമു-
ന്നിച്ഛിപ്പോളം ധനമുണ്ടായ് വരും തേ
ധനാഢ്യരാം പാർത്ഥരെ വെൽവതെന്തി-
ന്നീപ്പാർത്ഥരെദ്ധനമെന്നോർത്തുകൊൾക. 9

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/812&oldid=157155" എന്ന താളിൽനിന്ന് ശേഖരിച്ചത്