ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ദ്യൂതപർവ്വം 892

 

വൈശമ്പായനൻ പറഞ്ഞു
ഇതു കേട്ടിട്ടൊരുമ്പെട്ടു കള്ളക്കളി കളിച്ചുടൻ
ജയിച്ചിതെന്നും ശകുനി യുധിഷ്ഠിരനൊടോതിനാൻ. 17
       
ശകുനി പറഞ്ഞു
രാജൻ, നിന്നിഷ്ടരായോരീ യമന്മാരെജ്ജയിച്ചു ഞാൻ
ഭീമാർജ്ജൂനന്മാരെങ്ങയ്ക്കു വലിയോരെന്നു മമ്മതം. 18
       
യുധിഷ്‍ഠിരൻ പറഞ്ഞു
അധർമ്മം ചെയ്തിടുന്നൂ നീ നയം നോക്കാതെ ചൊൽകയാൽ
യോജിച്ച ഞങ്ങളെ മൂഢ, ഭേദിപ്പിപ്പാൻ നിനയ്ക്കയോ? 19
      
ശകുനി പറഞ്ഞു
മത്തൻ കുണ്ടിൽ ചാടിടുന്നൂ മത്തൻ സ്തംഭിച്ചുപോകുമേ
ജ്യേഷ്ഠൻ, രാജൻ, വരിഷ്ഠൻ നീ കൈതൊഴാം ഭരതർഷഭ! 20

സ്വപ്നത്തിലും കാണുകില്ലിങ്ങുണർന്നോനും യുധിഷ്ഠിര!
ചൂതാട്ടക്കാർ കളിക്കുമ്പോളുൽക്കടം പ്രലപിച്ചവ. 21
      
യുധിഷ്‍ഠിരൻ പറഞ്ഞു
പോരിൽ പാരം തോണിപോലങ്ങണപ്പോൻ
ശത്രുഞ്ജയൻ രാജപുത്രൻ തരസ്വി
ഈയർജ്ജുനൻ പാർക്കിലനർഹനെന്നാൽ
കളിക്കുന്നോനിവനെക്കൊണ്ടിതാ ഞാൻ. 22
      
വൈശമ്പായനൻ പറഞ്ഞു
ഇതു കേട്ടിട്ടൊരുമ്പെട്ടു കള്ളക്കളി കളിച്ചുടൻ
ജയിച്ചിതെന്നും ശകുനി യുധിഷ്ഠിരനൊടോതിനാൻ. 23
      
ശകുനി പറഞ്ഞു
ജയിച്ചേനിപ്പാണ്ഡവന്മരിൽ വില്ലൻ
മടങ്ങാതുള്ളർജ്ജുനനേയുമേ ഞാൻ
കളിച്ചാലും പ്രിയനാം ഭീമനാലേ
ശേഷിച്ച നിൻമുതലങ്ങൊന്നിതല്ലോ. 24

ഞങ്ങൾക്കു നേതാ പടയിങ്കൽ പ്രണേതാ-
വേകൻ ദൈത്യാരാതിയാം വജ്രിപോലെ
തിരിഞ്ഞു കാണ്മോൻ പുരികംതാണ യോഗ്യൻ
സിംഹസ്കന്ധൻ നിത്യവുമത്യമർഷി 25

ബലംകൊണ്ടിട്ടെതിരില്ലാത്ത വീരൻ
ശത്രുഞ്ജയൻ ഗദയുള്ളോരിൽ മുൻപൻ
അനർഹനാബ് ഭീമനാം രാജപുത്രൻ -
തന്നാൽ രാജൻ, നിന്നോടിപ്പോൾ കളിപ്പൻ. 26

വൈശമ്പായനൻ പറഞ്ഞു
ഇതു കേട്ടിട്ടൊരുമ്പെട്ടു കള്ളക്കളി കളിച്ചുടൻ
ജയിച്ചിതെന്നും ശകുനി യുധിഷ്ഠിരനൊടോതിനാൻ. 27

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/817&oldid=157160" എന്ന താളിൽനിന്ന് ശേഖരിച്ചത്