ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ദ്രൗപദീപ്രശ്നം

897


മുന്നേ വെച്ചൂ തമ്പിമാരെ നൃപൻതാൻ
തന്നെപ്പിന്നേ നിന്നെയും രാജപുത്രി! 6
ദ്രൗപദി പറഞ്ഞു
ചൊല്ലൂ കിതവനോടൊന്നു ചെന്നു ചോദിക്ക സൂതജ!
മുന്നം തോറ്റതു നീതന്നെത്തന്നെയോ പരമെന്നെയോ? 7

ഇതറിഞ്ഞു വരൂ പിന്നെയെന്നെക്കൊണ്ടാക്കു സൂതജ!
മന്നന്റെ കാംക്ഷിതം കേട്ടശേഷം മാൽപൂണ്ട ഞാൻ വരാം. 8
       
വൈശമ്പായനൻ പറഞ്ഞു
സഭയിൽച്ചെന്നവൻ ചൊല്ലീ പാഞ്ചാലീമൊഴിയപ്പോഴേ
നരേന്ദ്രമദ്ധ്യത്തിലെഴും യുധിഷ്ഠിരനോടിങ്ങനെ; 9

ആർക്കീശനായ് തോററിതെന്നെയങ്ങെന്നാളിങ്ങു പാർഷതി
“മൂന്നും തോററതു നീ തന്നെത്തന്നെയോ പരമെന്നെയോ?” 10
യുധിഷ്ടിരൻ മനം കെട്ടു ചത്തതിൻവണ്ണമായിതേ

നല്ലതോ ചീത്തയോ ചൊല്ലിയില്ലാ സുതനോടുത്തരം. 11
       
ദുര്യോധനൻ പറഞ്ഞു
ഇങ്ങുതാൻ വന്നു പാഞ്ചാലിയീച്ചോദ്യംചെയ്തുകൊള്ളണം
ഇങ്ങു കേൾക്കട്ടെയവളുമിവനും ചൊൽവതേവരും. 12
         
വൈശമ്പായനൻ പറഞ്ഞു
രാജഗേഹത്തിലുൾപ്പൂക്കു ദുര്യോധനവശാനുഗൻ
ആ പ്രാതികാമിയാ സൂതൻ കൃഷ്ണയോടോതി സവ്യഥം. 13
         
പ്രാതികാമി പറഞ്ഞു
വിളിക്കുന്നൂ സഭ്യർ ഹേ രാജപുത്രീ!
സന്ദേഹമായ് കൗരവർക്കെന്നു തോന്നും
സമൃദ്ധിയെക്കാപ്പതില്ലാ ലഘിഷ്ഠൻ
നിന്നെസ്സഭയ്ക്കേററുവോൻ രാജപുത്രീ! 14
         
ദ്രൗപദി പറഞ്ഞു
ഏവം നൂനം നിഞ്ചയിച്ചൂ വിരിഞ്ചൻ
സുഖാസുഖം ബുധമുഗ്ദ്ധർക്കു മൊക്കും

ധർമ്മം മാത്രം പരമായ്ചൊൽവൂ ലോക-
ർക്കതിങ്ങേകും സംശമം ഗുപ്തി ചെയ്താൽ 15

ഈദ്ധർമ്മം തെററീടൊലാ കൗരവർക്കു
ചൊല്ലൂ സഭ്യന്മാരൊടെൻ ധർമ്മചോദ്യം

ധർമ്മിഷ്ഠന്മാർ നീതി കണ്ടാ മഹാന്മാർ
കല്പിച്ചോതുംവണ്ണമേ ഞാൻ നടക്കാം. 16

സൂതൻ കൃഷ്ണവാക്കു കേട്ടാസ്സദസ്സിൽ-
ച്ചെന്നവണ്ണം ചൊന്ന വാക്കോതിയപ്പോൾ

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/822&oldid=157166" എന്ന താളിൽനിന്ന് ശേഖരിച്ചത്