ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

70.ഭീമവാക്യം 910

ഭീമാതികൾ ധർമ്മപുത്രരെ തള്ളിപ്പറഞ്ഞാൽ-ധർമ്മപുത്രർ സത്യനിഷ്ഠ നല്ലെന്നു വരുത്തിയാൽ-താൻ ദ്രൗപതിയെ സ്വതന്ത്രയാക്കാമെന്നു ദുർയ്യോ ധനൻ പറയുന്നു. ഭീമൻ മുന്നോട്ടുവന്ന് യുധിഷ്ടിരൻ തങ്ങളുടെ അനിഷേ ദ്ധ്യനായ നേതാവാണെന്നും അദ്ദേഹം സമ്മതിക്കുന്നപക്ഷം താൻ ഇപ്പോൾ ത്തന്നെ കൗരവന്മാരെ സംഹരിക്കാമെന്നും ഉറക്കെ വിളിച്ചുപറയുന്നു


വൈശമ്പായനൻ പറഞ്ഞു
ആർത്തിപ്പെട്ടും കരരിപ്പേടപോലെ
ചോദ്യം ചെയ്താദ്ദേവി കേഴുന്നനേരം
ദുര്യോധനപ്പേടിയാൽ നന്മതിന്മ-
യൊന്നും ചൊല്ലീലൂഴിപത്മാരിലാരും. 1

ഭ്രപന്മാർ തൻപുത്രരും പൗത്രരുംതാൻ
മൂകന്മാരായ് കണ്ടുടൻ ധാർത്തരാഷ്ടൻ
സ്മയംപൂണ്ടുംകൊണ്ടൊരാമട്ടിലോതീ
പാഞ്ചാലരാജാത്മജയോടിവണ്ണം. 2
ദുര്യോധനൻ പറഞ്ഞു
നില്ക്കട്ടേയീച്ചോദ്യമുദാരസത്വേ
ഭീമൻ പാർത്ഥൻ സഹദേവൻ തഥൈവ
നിൻ ഭർത്താവീ നകുലൻതാനിവർക്കി-
പ്പൂജ്യന്മാരിങ്ങുത്തരം ചോല്ലീടട്ടേ 3

ആര്യന്മാർ തൻ നടുവേ നീനിമിത്ത-
മനീശനീ ജ്യേഷ്ടനെന്നോടോതിടട്ട
അസത്യവാൻ ധർമ്മജനെന്നു ലോകം
കല്പിക്കട്ടേ ദാസിയല്ലാതെയാം നീ. 4

ധർമ്മിഷ്ഠനാം യോഗ്യനീ ധർമ്മഭ്രവൂ
മിതോതട്ടെ തനിയേ ശക്രതുല്യൻ
നിനക്കീശൻതന്നെയോ അല്ലയോയെ-
ന്നീ വാക്കാലേരണ്ടിലൊന്നിൽപ്പെടും നീ. 5

കുരുക്കളെല്ലാവരുമീസ്സദസ്സിൽ
നിൻ ദുഃഖത്തെപ്പങ്കുകൊള്ളുന്നുവല്ലോ
ഒന്നും ചൊല്ലുന്നില്ലവർ ഭാഗ്യമററ
നിൻ ഭർത്താക്കന്മാരെയോർത്തിട്ടിദാനീം. 6

വൈശമ്പായനൻ പറഞ്ഞു
സഭ്യന്മാരാക്കൗരവേന്ദന്റെ വാക്യം
പ്രശംസിച്ചാരേവരുംതാനുറക്കെ

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/835&oldid=157180" എന്ന താളിൽനിന്ന് ശേഖരിച്ചത്