ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ആദ്ദാനവൻ സുധാപാനം കഴിക്കുമ്പോൾ കഴുത്തുടൻ
ചക്രംകൊണ്ടിട്ടു കണ്ടിച്ച ചക്രപാണി രമാപതി. 6

കുന്നിൻ കൊടുമുടിക്കൊത്തീദ്ദാനവൻതന്റെ മസ്തകം
ചക്രമേറ്ററ്റുടൻ പൊങ്ങീട്ടുച്ചം ശബ്ദിച്ചിതംബരേ. 7

ഇവന്റെയാക്കബന്ധം താൻ ഭൂവി വീണു പിടച്ചഹോ!
കാടും മേടും ദ്വീപുമെല്ലാം കൂടും ഭൂമി കലുക്കിതേ. 8

അന്നുതൊട്ടേ രാഹുവക്ത്രത്തിന്നു വൈരം തുടർന്നുപോൽ
ചന്ദ്രസൂര്യന്മാരിലിന്നും തിന്നുന്നുണ്ടവരെ ഗ്രഹേ 9

അഴകേറും വധൂവേഷമഴിച്ചു ഭഗവാൻ ഹരി
നാനായുധധരൻ നല്കീ ദാനവന്മാർക്കു സംഭ്രമം. 10

കടല്ക്കരയിലായ്പിന്നീടുടൻ ദേവാസുരർക്കഹോ!
നടന്നൂ സമരം പാരം കടുത്തതിഭയങ്കരം. 11

മൂർച്ചകൂടും മഹാപ്രാസമസംഖ്യം തോമരങ്ങളും.
മറ്റുള്ള പല ശസ്ത്രാസ്ത്രജാലകവും വീണിതെങ്ങുമേ. 12

ച്ക്രമേറൂറ്റരം ചോര കക്കിയും ദൈത്യരപ്പെഴോ
വാൾ വേൽ ഗദാദികൊണ്ടേറെ മുറിഞ്ഞും വീണു ഭൂതലേ. 13

പട്ടസം കൊണ്ടരിഞ്ഞിട്ടു പൊന്നന്നണിഞ്ഞ ശിരസ്സുകൾ
പെട്ടെന്നുഗ്രരണക്ഷോണിത്തട്ടിൽ വീണു നിരന്നുതേ. 14

ചോര മെയ്യിലണിഞ്ഞങ്ങു പോരിൽ ചത്തുള്ള ദാനവർ
മലക്കൊടുമുടിക്കൂട്ടം പോലെ നീളെക്കിടപ്പുതേ. 15

അങ്ങുമിങ്ങും കേൾക്കുമാറായ് ഹാ ഹാ ശബ്ദം പലേവിധം
സൂര്യൻ ചുവക്കുമന്നേരമന്യോന്യം ശസ്ത്രമേല്ക്കയാൽ. 16

കടുത്ത പരിഘംകൊണ്ടുമടുത്താൻ മുഷ്ടികൊണ്ടുമേ
അന്യോന്യം പ്രഹരിക്കുമ്പോളാകാ‌ശം തിങ്ങിയാരവം. 17

വെട്ടൂ പിളർക്കു, പാഞ്ഞെത്തൂ, നേരിട്ടേറ്റീടും, വിങ്ങനെ
കേൾക്കുമാറായിതെല്ലാടം വായ്ക്കുമുഗ്രതരാരവം. 18

ഇത്ഥമത്യുഗ്രമാംവണ്ണം യുദ്ധം വെട്ടിവരും വിധൗ
നരനാരായണന്മാരാം സുരപുംഗവരെത്തിനാർ. 19

നരന്റെ കയ്യിലാദ്ദിവ്യവരചാപം വിളങ്ങവേ
നാരായണൻ ദൈത്യരിപു പാരോതോർത്തു സുദർശനം. 20

ഉടൻ നിനച്ചപ്പൊഴുതംബരാന്തരാൽ
സ്ഫുടപ്രഭാചക്രമരിപ്രതാപനം
സുദർശനം സൂര്യസമാനമണ്ഡല- 21
പ്രദർശനത്തോടുമണഞ്ഞു ഭീഷണം.

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/97&oldid=157215" എന്ന താളിൽനിന്ന് ശേഖരിച്ചത്