ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


ണ്ടൊളിവർണ്ണന്റെ പുതുവേറുമുടലും
ചുണ്ടിനിണങ്ങിയ കുഴലും
കണ്ടിട്ടു കണ്ണന്റെ കുഴൽ വിളികേട്ടിട്ടു-
മുണ്ടായ രോമാഞ്ചം മാഞ്ഞില്ലിപ്പോഴും
രാമാനുജനിലെ രതി വളരുന്നു
രാസോത്സവരസം നിരുപിക്കും തോറും

നീലിമാവേറിയ കേശവകേശത്തിൽ
പീലിമാലാവലി ചാർത്തിയതും
കാലിണ തൊട്ടു മുടിയോളം കോപ്പിട്ട
കോലവുമോർത്തിട്ടു കൊതിപെരുകുന്നു (രാമാനുജ….)

ഗോപികമാരുടെ മുഖംതോറും നുകർന്നിട്ടു
ലോഭം വർദ്ധിക്കും തിരുമുഖവും
കോപമൊഴിക്കും പുഞ്ചിരിവെണ്ണിലാവിന്റെ
ശോഭയുമോർക്കുമ്പോൾ പോന്നതുപിഴച്ചു (രാമാനുജ….)

രൂപഗുണം കാണ്മാൻ ചുറ്റും നിറഞ്ഞൊരു
രൂപവതിമാർക്കില്ലെണ്ണം
ശ്രീപതിയുടെ ദിവ്യാഭരണാഭകൊണ്ടു
രാപകലായിട്ടു കണ്ടതും തോന്നുന്നു (രാമാനുജ….)

പൂർണ്ണചന്ദ്രനെ നിന്ദിക്കുന്ന തിലകവും
പൂമകളുടെ മുലത്തടം മുട്ടുമുരസ്സും
തൂർണ്ണമരയും തുടകളും കിട്ടുവാൻ
തുണയാമോ ദൈവം തുകിലഴിയുന്നു (രാമാനുജ….)

മണിമയമകരകുണ്ഡലങ്ങളുടെ നിഴ-
ലണിതലമായുള്ള കവിളിണയും
മണലേക്കാളെണ്ണമേറുന്ന സുരാസുര-
മനുജമുനിപരിവാരവും പൂണ്ടൊരു…..(രാമാനുജ….)

കടമ്പിന്റെ ചുവട്ടീന്നു കാമദേവപടു
കടവുകളിക്കുന്ന കണ്ണു തങ്കും
ഉടലൊടു ചേർത്തു പുണർന്നുകൊണ്ടെന്നെയും
ഉടനുൽക്കണ്ഠപൂണ്ടു രമിപ്പിച്ച (രാമാനുജ….)

ശ്രീജയദേവകവിക്കായിക്കൊണ്ടും
രാജീവലോചനനായിക്കൊണ്ടും
രാജത്വമേറിയാലുമെന്നെ മറക്കാത്ത
തേജസ്സിനായിക്കൊണ്ടും നമസ്കാരം (രാമാനുജ….)

ശ്ലോകം
ഗണയതി ഗുണഗ്രാമം ഭ്രാമം ഭ്രാമാദപി നേഹതേ
വഹതി ച പരിതോഷം ദോഷം വിമുഞ്ചതി ദൂരത: !
യുവതിഷു വലത്തൃഷ്ണേ കൃഷ്ണേ വിഹാരിണി മാം വിനാ
പുനരപിമനോ വാമം കാമം കരോതി കരോമി കിം !!

പരിഭാഷ
എന്നോടു കൂടാതെ രമിക്കകൊണ്ടു-
മെന്നേ മനസ്സാ മധുസൂദനന്റെ
കുറ്റം നിനക്കാതെ പദാരവിന്ദേ
പറ്റുന്നു ചെന്നിന്നിതിനെന്തു ചെയ്വൂ

"https://ml.wikisource.org/w/index.php?title=താൾ:Bhashastapadi.Djvu/10&oldid=157219" എന്ന താളിൽനിന്ന് ശേഖരിച്ചത്