മണമേറും മലരുകൾ പൊഴിഞ്ഞതും കൃഷ്ണന്റെ
മദനശാസ്ത്രപാണ്ഡിത്യവും ഞാൻ മറക്കുമോ?...(സഖീ…)
മഞ്ജുളമഞ്ജീരമണിമയമേഖലാ
ശിഞ്ജിതയായിരുന്നെന്നെയേറ്റം
രഞ്ജിച്ചു, രതിരണം ചെയ്തിട്ടു ചുംബിച്ച
കഞ്ജലോചനനെ ഞാനെന്നിനി കാണുന്നു (സഖീ…)
നിധുവന താലരസാലയായി ഞാൻ
നിസ്സഹായയായിട്ടു നിപതിച്ചതും
മധുവൈരി തൃപ്തനായ്ക്കണ്ണടച്ചതും
മകരകേതനൻ പ്രസാദിച്ചതും മയക്കുന്നു (സഖീ..)
ശ്ലോകം
ഹസ്തസ്രസ്തവിലാസവംശമനൃജുഭ്രൂവല്ലിമദ്വല്ലവീ-
വൃന്ദോത്സാരിദൃഗന്ത വീക്ഷിതമതിസ്വേദാർ ദ്രഗണ്ഡസ്ഥലം!
മാമുദ്ദീക്ഷ്യ വിലക്ഷിതസ്മിതസുധാമുഗ്്ദ്ധാനനം കാനനേ
ഗോവിന്ദം വ്രജസുന്ദരീഗണവൃതം പശ്യാമി ഹൃഷ്യാമിച!!
ദുരാലോകസ്തോകസ്തബകനവകാശോകലതികാ-
വികാസഃ കാസാരോപവനപവനോപി വ്യഥയതി!
അപി ഭ്രാമ്യൽ ഭൃംഗീരണിതരമണീയാ ന മുകുള-
പ്രസൂതിശ്ചുതാനാം സഖി! ശിഖരിണീയം സുഖയതി!!
സാകൂതസ്മിതമാകുലാകുലഗളദ്ധമ്മില്ല മുല്ലാസിത-
ഭ്രൂവല്ലികമളീകദർശിതഭുജാമൂലാർദ്ധ ദൃഷ്ടസ്തനം!
ഗോപിന്നാം നിഭൃതം നിരീക്ഷ്യ ഗമിതാകാംക്ഷശ്ചിരം ചിന്തയ-
ന്നന്തർ മുഗ്ദ്ധമനോഹരോ ഹരതുവഃ ക്ലേശം നവഃ കേശവഃ!!
പരിഭാഷ
വീണാവാണി മുകുന്ദനെന്നെ വിപിനേ കണ്ടപ്പൊളെ ഹസ്തതോ
വീണൂ വേണു കുറഞ്ഞു ലീലകളിലേ ലൌല്യം വ്രജസ്ത്രീജനം
കേണൂ തൂണിവ നിന്നുപോയി ഭഗവാൻ കിം ഭൂയസാ കൃഷ്ണനെ
കാണുന്നൂ പരമാണുകൽപ്പഹൃദയേ ഹൃഷ്യാമി ഞാനഞ്ജസാ.
താൾ:Bhashastapadi.Djvu/12
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു