മുലകളിലണിഞ്ഞൊരു മൌക്തികമാലയെ
മലയെന്നു മലയെന്നു കരുതുന്നു കനംകൊണ്ടു കാമിനി
രാധികാ, കൃഷ്ണാ, രാധികാ വിരഹേ തവ കേശവ , രാധികാ
ചാലിച്ചു ചാർത്തിയ ചന്ദനത്തെ ഗുണ-
ശാലിനി വിഷമെന്നു ശങ്കിച്ചീടുന്നു - (രാധികാ)
ആസകലം ഗാത്രം വ്യാപിച്ചു ചരിച്ചീടും
ശ്വാസാനിലം മദനാനലമിവധത്തെ – (രാധികാ)
ശയനത്തിൽ കിടന്നുകൊണ്ടഖില ദിക്കുകളേയും
നയനനളിനദളങ്ങളെക്കൊണ്ടർച്ചതിസാ- (രാധികാ)
തളിരുകൊണ്ടുള്ളൊരു തളിമത്തെത്തണുത്തിട്ടും
പ്രളയവൻഹിയെന്നുള്ളിൽ പ്രണയിനി നിനയ്ക്കുന്നു- (രാധികാ)
സായംകാലം ബാലചന്ദ്രനെപ്പോലെ
സേയം കരംകൊണ്ടു കപോലത്തെ വഹിക്കുന്നു- (രാധികാ)
ഹരിഹരിയെന്നു ജപിക്കുന്നു നിന്റെ
വിരഹംകൊണ്ടു വീണുപോയവളിന്നു നൂനം- (രാധികാ)
ശ്രീജയദേവന്റെ കൃതിയുടെ ഭാഷേ
രാജയശസ്സിനെ രാജയജയ നീ- (രാധികാ)
ശ്ലോകം
സ്മരാതുരാം ദൈവതവൈദ്യഹൃദ്യ
ത്വദംഗസംഗാമൃതമാത്രസാധ്യാം!
വിമുക്തബാധാം കുരുഷെ ന രാധാ-
മുപേന്ദ്രവജ്രാ,ദപി ദാരുണോഽ സി !!
സാ രോമാഞ്ചതി സീൽക്കരോതി വിലപത്യുൽക്കമ്പതേ താമ്യതി
ധ്യായാത്യുൽഭ്രമതി പ്രമീലതി പതത്യുദ്യാതി മൂർഛത്യപി !
ഏതാവത്യതനുജ്വരേ വരതനുർജ്ജിവേന്ന കിന്തേ രസാൽ
സ്വർവ്വൈദ്യപ്രതിമ! പ്രസീദസിയതി ത്യക്താഽന്യഥാന്യൽ പരം!!
കന്ദർപ്പജ്വരസജ്വരാകുലതനോരത്യർഥ മസ്യാശ്ചിരം
ചേതശ്ചന്ദനചന്ദ്രമഃ കമലിനീചിന്താസു സന്താമ്യതി!
കിന്തു ക്ലാന്തിവശേന ശീതളതനും ത്വാമേകമേവപ്രിയം
ധ്യായന്തീ രഹസി സ്ഥിതാ കഥമപിക്ഷീണാക്ഷണം പ്രാണിതി !!
ക്ഷണമപിവിരഹഃ പുരാ ന സേഹേ
നയനനിമീലിതഖിന്നയാ യയാതേ!
ശ്വസിതു കഥമസൌ രസാളശാഖാം
ചിരവിരഹേഽപി വിലോക്യ പുഷ്പിതാഗ്രാം!!
വൃഷ്ടിവ്യാകുലഗോകുലാവനരസാദുദ്ധ്യത്യ ഗോവർദ്ധനം
വിഭ്രദ്വല്ലവവല്ലഭാഭിരധികാനന്ദം ചിരം ചുംബിതഃ !
ദർപ്പേണേവ തദർപ്പിതാധരതടീ സിന്ദൂരമുദ്രാങ്കിതോ
ബാഹുർഗ്ഗോപപതേസ്തനോതു ഭവതാം ശ്രേയാംസി കംസദ്വിഷഃ !!
താൾ:Bhashastapadi.Djvu/19
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു