മാധവമാസവായുവിനോടു സഹ വന്ന
മാധവനോടു മാനം ചെയ്തവതയോഗ്യം
കേൾക്ക നീ കേവലമെന്നുടെ വാക്യമിദം
പനങ്കായേക്കാട്ടിലും മുഴുത്ത മുലകളുടെ
കനംകൊണ്ടെന്തൊരു ഫലം കണവനെ പുണരാഞ്ഞാൽ (കേൾക്ക...)
അരുമരമേശനെ ലഭിപ്പാനുദാസീനം
അരുതരുതെന്നു ഞാനെത്ര പറഞ്ഞു (കേൾക്ക...)
നളിനദളയനേ , നാഥനെകാൺക നീ
നയനസാഫല്യം ലഭിപ്പാൻ വഴിപോലെ (കേൾക്ക...)
എന്തിനു പഴുതേ ഖേദിക്കുന്നു
സന്തതമജനോടു ചേരുക നല്ലു. (കേൾക്ക...)
ഹരി വന്നമികേ വിരഹസന്താപത്തെ
ഹരിക്കട്ടെ ഭവതിയെ രമിപ്പിച്ചിടട്ടെ (കേൾക്ക....)
ജയദേവരചനയെ ജപിപ്പിനെല്ലാരും
ജനങ്ങളേ ലോകം രണ്ടുമടക്കണമെങ്കിൽ (കേൾക്ക....)
ശ്ലോകം
സ്നിഗ്ദ്ധേയൽ പരുഷാസിയൽ പ്രണമതി സ്തബ്ധാസിയദ്രാഗിണി
ദ്വേഷസ്ഥാസി യദുന്മുഖേ വിമുഖതാം പ്രാപ്താസി തസ്മിൻ പ്രിയേ!
തദ്യുക്തം വിപരീതകാരിണി തവ ശ്രീഖണ്ഡചർച്ചാവിഷം
ശീതാംശുസ്തപനോ ഹിമം ഹുതവഹ ക്രീഡാമുദോ യാതനാ !!
സാന്ദ്രാനന്ദപുരന്ദരാദി ദിവിഷദ്വധ്യന്ദൈ രമന്ദാദരാ
ദാനമ്രൈർമകുടേന്ദ്ര നീലമണി ഭിസ്സന്ദർശിതേന്ദീവരം
മന്ദസ്യന്ദിമരന്ദതുന്ദിലഗളൻ മന്ദാകിനീമേദൂരം
ശ്രീഗോവിന്ദപദാരവിന്ദമശുഭാസതന്ദായവന്ദാമഹേ
താൾ:Bhashastapadi.Djvu/35
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു