പവിഴനിറംപെറുമധരംകൊണ്ടും
വിവശതനൽകും നളിനാക്ഷന്റെ (മടിയിലിരുന്നു...)
ശ്യാമളമായ ശരീരം മുഴുവൻ
കോമളിമാവും ചേരും കോപ്പും
രോമാഞ്ചവുമണിഞ്ഞഴകൊടു വാഴും
രാമാനുജനെ രസിപ്പിച്ചവന്റെ (മടിയിലിരുന്നു...)
ഏഷാജയദേവകവിവരകൃതിയുടെ
ഭാഷാ വിദുഷാം ഭക്തജനാനാം
ഭൂഷണമാകട്ടെ കണ്ഠേ, സുജനം
ദൂഷണം പൊറുക്ക തൊഴുന്നേനനിശം (മടിയിലിരുന്നു...)
ശ്ലോകം
അതിക്രമ്യാപാംഗം ശ്രവണപഥരര്യന്തഗമന-
പ്രയാസേനൈവാക്ഷ്ണോസ്തരളതര ഭാവം ഗമിതയോഃ |
തദാനീം രാഗായാഃ പ്രിയതരസമാലോകസമയേ
പപാത സ്വേദാംഭഃ പ്രകര ഇവ ഹർഷാശ്രു നിവഹഃ ||
ഭജന്ത്യാസ്തല്പാന്തം കൃതകപടകണ്ഡൂതിപിഫിത-
സ്മിതം യാതേ ഗേഹാൽ ബഹിരവഹിതാളീപരിജനേ |
പ്രിയാസ്യം പശ്യന്ത്യാഃ സ്മരസമരസാകൂതസുഭഗം
സലജ്ജാ ലജ്ജാപി വൃഗമദതിദൂരം മൃഗദശഃ ||
ജയശ്രീവിസ്രസ്തൈർമ്മഹിത ഇവ മന്ദാരകുസുമൈഃ
പ്രകീർണ്ണാസൃഗ്വിന്ദുർജ്ജയതി ഭുജദണ്ഡോസുരജിതഃ |
നിജക്രീഡാപീഡാഹത കുവലയാപീഡകരിണോ
രണേ സിന്ദൂരേണ ച്യുതരണമുദാ മുദ്രിത ഇവ ||
താൾ:Bhashastapadi.Djvu/44
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു