ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ലാണ്. ഈ ബോട്ട് കപ്പലിന്റെ അരികിൽ ചെന്നാൽ കപ്പലിൽനിന്ന് ഒരു കോണി ഇ ബോട്ടിന്ന അരികെ ഇറക്കി തിരയുടെ പൊങ്ങലിന്നും താഴ്ചക്കും അനുസരിച്ച് ബോട്ട് പൊന്തുന്ന സമയം ഓരോ യാത്രക്കാരെയായി ബോട്ടിൽനിന്നു വലിച്ചു കപ്പലിലേക്ക് കയറ്റുന്നു. രോഗികൾക്കും, കുട്ടികൾക്കും, വൃദ്ധന്മാർക്കും തൂത്തുകടിയിൽനിന്ന കപ്പൽ കയറുവാൻ വളരെ ബുദ്ധിമുട്ടുന്നുള്ളതിന്ന വാദമില്ല.

തുകുടിയിൽനിന്ന് കുളമ്പിലേക്ക് പോകുന്ന കപ്പലുകൾ ഒരുവക ചെറിയ കപ്പലുകളാണ്. ഇവകൾ ദിവസേന അങ്ങോട്ടും ഇങ്ങോട്ടും പോയിക്കൊണ്ടിരിക്കും. കപ്പലിൽ കയറി അധികം താമസിക്കാതെ തന്നെ എനിക്കു കപ്പൽസഞ്ചാരത്താൽ ഉണ്ടാവാനിടയുള്ള ഛർദ്ദിയും തലവേദനയും തുടങ്ങി. ദീനത്താൽ ക്ഷീണിച്ച്, നിദ്രാരഹിതനായി രാത്രി കഴിച്ച്, 30-ാംനു. രാവിലെ കുളമ്പിൽ എത്തി,

ലോകത്തിലുള്ള വിശേഷ തുറമുഖങ്ങളിൽ ഒന്നാണ് കുളമ്പ് എന്ന ഞാൻ മുമ്പ് തന്നെ കേട്ടിട്ടുണ്ട്. ജമ്മനി, ജാപ്പാൻ, ഓസ്ത്രേലിയാ, ഇംഗ്ലണ്ട് മുതലായ രാജ്യങ്ങളിൽനിന്ന് വന്നു നിൽക്കു ന്ന വലിയ കപ്പലുകളും യാത്രക്കാരെ അരങ്ങളുമിങ്ങും വഹിച്ചുകൊണ്ട് നീന്തുന്നതായ പലവിധ തോണികളും, പല രാജ്യങ്ങളിൽ നിന്ന് വരുന്ന പല തരക്കാരായ യാത്രക്കാരുടെ കാഴ്ചയും തുറമുഖ ത്തിൽ എത്തി അധികം താമസിക്കുന്നതിന്ന് മുമ്പ് തന്ന എൻറെ ശ്രദ്ധയെ ആകർഷിച്ചു.

കരയിൽ എത്തുമ്പോഴെക്ക കുളമ്പിലെ പ്രധാന ഹോട്ടലുകളിലെ ആൾക്കാർ തങ്ങളുടെ ഹോട്ടലിലേക്ക് ക്ഷണിക്കേണ്ടതിന യാത്രക്കാരെ എതിരേൽക്കുന്നു. ദിവസത്തിൽ ഒരാൾക്കും 15, 12, 10, 5, 3 കു ഇങ്ങിനെയാ നിരക്കും. ഇതിൽ പണത്തിൻറ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bilaththii_vishesham_vol-one_1916.pdf/13&oldid=174964" എന്ന താളിൽനിന്ന് ശേഖരിച്ചത്