ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

നാം ചെയ്യില്ലെന്നുവെച്ച് ആരും പെണ്ണിനെ കൊ ടുക്കുകയില്ല.ഇങ്ങിനെയാണ് ചൂതുകളിയാലു ണ്ടാവുന്ന ദോഷങ്ങൾ. സിഗാലൻ പ്രഭോ! ദുർജ്ജനസംസർഗ്ഗത്താൽ അന വധി ദോഷങ്ങൾ സംഭനിപ്പാനുണ്ടെന്നു പറഞ്ഞു വല്ലോ.ദുർജ്ജനങ്ങൾ ​എന്നുവെച്ചാൽ ആരാണ്? അവർക്കുള്ള ലക്ഷണങ്ങൾ‌ എന്തെല്ലാമാണ്?എ ന്നു പറഞ്ഞുതരിക. ബുദ്ധൻ അസത്യവാദികൾ ,മദ്യപാനികൾ,ചൂതു കളിക്കാർ,വഞ്ചകന്മാർ,ക്രൂരന്മാർ,കൃതഘ്നന്മാർ ഇവരാകുന്ന ദുർജ്ജനങ്ങൾ.ഇവരുടെ സ്വഭാവം, അസൂയ,ഏഷണി,നിർദ്ദയത്വം,കലഹം,പരദൂ ഷണം,പരനിന്ദ ഇവയെല്ലാമാകുന്നു.അല്ലയോ സിഗാലാ!ഇവരുടെ സംസർഗ്ഗത്താൽ മനുഷ്യൻ പലവിധ ദുഃഖങ്ങൾക്കു പാത്രീഭവിക്കയും അനേ ക പാപങ്ങൾക്കു കർത്താവായി ഭവിക്കുകയും ചെയ്യും.

        സർപ്പംക്രൂരൻഖലൻക്രൂരൻ
  സർപ്പാൽക്രൂരതരൻഖലൻ
  മരുന്നിലമരുംസർപ്പം
  അമരാഖലനൊന്നിലും
    വിദ്വാനെന്നാകിലുംദുഷ്ട-

ഹൃത്തായീടിൽത്യജിക്കണം










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Budhagadha.pdf/22&oldid=157281" എന്ന താളിൽനിന്ന് ശേഖരിച്ചത്