ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

രു മഹാപാപിയുണ്ട്. അതാരാണെന്ന് നമ്മൾക്ക് അറിവാൻതരമില്ലല്ലൊ. അതിന്നു നറുക്കെഴുതി ഇട്ടുനോക്കണം', എന്നു തീർച്ചപ്പെടുത്തി. കപ്പിത്താനും അതിനു സമ്മധിച്ചു. ആ കപ്പിത്തന്റെ ഭാര്യയായ ഒരു സ്ത്രയും ഉണ്ടായിരുന്നു. ആ സ്ത്രീ ഏറ്റവും രൂപലാവണ്യവും, യൗവനയുക്ത, മധുരഭാഷിണിയുമായിരുന്നു. അവരെല്ലാവരുടെയും പേരുകൾ, ഓലനറുക്കുകളിൽ എഴുതി സമുദ്രത്തത്തിൽ ഇടുവാൻ തുടങ്ങി. കപ്പിത്താന്റെ ഭാര്യയുടെ നറുക്കുമാത്രം വെള്ളത്തിൽ താണുപോവുകയും മറ്റുള്ളവരുടെ വെള്ളത്തിമീതെപാറിക്കിടക്കുകയും ചെയ്തു. അതുകണ്ടപ്പോൾ ആ സ്ത്രീയുടെ നറുക്കുതന്നെ താണുപോയതെന്ന് എല്ലാവർക്കും സംശയമു​ണ്ടായി. സംശയനിവൃത്തിക്കായി പിന്നെയും നറുക്കുകൾ എഴുതി സമുദ്രത്തിലിട്ടുനോക്കി ആ സ്ത്രീയുടെ നറുക്കുമാത്രം തണുപോയി. അപ്പോൾ കപ്പലിലുള്ളവർ എല്ലാവരുംകൂടി ഇനി എന്തുചെയ്യണമെന്ന് കപ്പിത്താനോട് വ്യസനസമേതം ചോദിച്ചു. ഇതുകേട്ട കപ്പിത്താൻ,'ഒരു സ്ത്രീ നിമിത്തം ഇത്രയധികം പേർ മരിക്കുകയോ? അതുപാടില്ല. അവളെ കടലിൽ ഇടുകൊൾവിൻ' എന്നു പറഞ്ഞു. അപ്പോൾ മറ്റുള്ളവർ ആസ്ത്രീയുടെ ആഭര










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Budhagadha.pdf/33&oldid=157291" എന്ന താളിൽനിന്ന് ശേഖരിച്ചത്