ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

-- 35 ----

ളേ!ആ കാക്ക,പുർവ്വജന്മത്തിൽ ചെയ്ത പാപകർമ്മത്തിന്റെ ഫലമാണ് അങ്ങിനെ സംഭവിച്ചത്.അതിന്റെ പൂർവ്വജന്മചരിത്രം പറയാം;കേൾക്കുവിൻ.പണ്ടു കാശീപട്ടണത്തിനു സമീപത്തിൽ ഒരു കാളയെ വാങ്ങി അതിനെ ഇണക്കുവാനായി വളരെ പ്രയത്നിച്ചുനോക്കി.അതൊന്നും ഫലിച്ചില്ല.ആ കാളയെ അല്പം നടത്തിച്ചാൽ അത് ഉടനെ നടന്നു കളയും.ആട്ടിടയൻ എത്രതന്നെ ശ്രമിച്ചിട്ടും കാളയുടെ ദുസ്വഭാവത്തെ മാറ്രുവാൻ കഴിഞ്ഞില്ല.അവസാനം ആട്ടിടയൻ ആശാഭംഗത്താൽ അതി കോപിഷ്ഠനായി കാളയെ ഒരു വടികൊണ്ടു വളരെ അടിച്ച്, എല്ലു മുഴുവനും പൊട്ടിച്ചു.അതുകൊണ്ടും അവന്നു ക്രോധം ശമിക്കാതെ കുറെ വയ്ക്കോലെടുത്തു കാളയുടെ ദേഹം മുഴുവനും ചുറ്റിക്കെട്ടി അതിൽ തിയ്യും കൊളുത്തി.ആ കാള ദേഹമാസകലം വെന്തു,സങ്കടപ്പെട്ടു,ബുദ്ധിമുട്ടി മരിക്കേണ്ടിവന്നു.ആ പാപകർമ്മത്തിന്റെ ഫലാനുഭവത്തിന്നായി അവൻ നരകത്തിൽ കിടന്നു വളരെക്കാലം കഷ്ടപ്പട്ടതിനു ശേഷെ ഏഴു ജന്മം കാക്കയായി ജനിച്ച്,ആ ഏഴു ജന്മത്തിലും ഇപ്രകാരം തീ വെന്തു മരിക്കേണ്ടിവന്നു.അല്ലയോ ഭിക്ഷുക്കളെ!ഇതുപോലെതന്നെ കപ്പിത്താന്റെ ഭാര്യയും പൂർവ്വജന്മകർമ്മഫ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Budhagadha.pdf/36&oldid=157294" എന്ന താളിൽനിന്ന് ശേഖരിച്ചത്