ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

-40-

                 2  അദത്തദാനം 
       പണ്ടൊരിക്കൽ മഗധരാജ്യത്തിൽ, എണ്ണയും

മദ്യവും വിറ്റ് ഉപജീവനം കഴിച്ചിരുന്ന ഒരു സ്ത്രീയു ണ്ടായിരുന്നു. മദ്യപാനികളായ ജനങ്ങൾ അവരു ടെ പീടികയിൽ വന്ന് യഥേഷ്ടം മദ്യം വാങ്ങി പാ നംചെയ്ത് ചാഞ്ചാടിക്കളിക്കുന്നതു പതിവായിരുന്നു. ഒരു ദിവസം നാലഞ്ചുപേർവന്ന് അവളോടു മദ്യം വാങ്ങി ക്രമത്തിലധികം കുടിച്ചതിനാൽ അവർ മ തിമറന്ന് നിലത്തുകിടന്നു. അപ്പോൾ അവൾ, അവ ർ ഉടുത്ത വസ്ത്രങ്ങളെ അവരറിയാതെ അഴിച്ചെടു ത്തുകളഞ്ഞു. മദ്യപാനികളുടെ ലഹരി താണതിനു ശേഷം അവർ ഉടുത്തിരുന്ന വസ്ത്രങ്ങളെ കാണാത്ത തിനാൽ, 'ഞങ്ങളുടെ വസ്ത്രങ്ങൾ ആരെടുത്തു?' എ ന്ന് അവളോടു ചോദിച്ചു. 'നിങ്ങളുടെ വസ്ത്രങ്ങൾ ഒന്നും ഞാൻ കണ്ടില്ല' എന്ന് അവൾ ഒട്ടും കൂസൽ കൂടാതെ മറുപടി പറഞ്ഞു. അവർ ആരോടും ചോ ദിക്കാൻ തരമില്ലാതെ വളരെ ലജ്ജിതന്മാരായിപ്പോ വുകയും ചെയ്തു. അനന്തരം അവൾ ഒരു ദിവസം ആ വഴിക്കു പോകുന്ന ഒരു ഭിക്ഷുവിനെ ക്ഷണിച്ചുവ രുത്തി മൃഷ്ടാനഭക്ഷണം കൊടുത്തു. ആ ഭിക്ഷു , ഭക്ഷ

ണം കഴിഞ്ഞു വിശ്രമിച്ചിരിക്കുമ്പോൾ ബുദ്ധതത്വ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Budhagadha.pdf/41&oldid=157297" എന്ന താളിൽനിന്ന് ശേഖരിച്ചത്