ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മക്കപ്പൂമ്പൊയ്കകളിൽ വിളയാ—

ടിന്റ ചക്രാഹ്വയാനാം

സൽക്കാരം കൊണ്ടവിടെയവിടെ—

ത്തോഴ!വൈകാത വേണ്ടും.       13


പള്ളിച്ചൂലത്തലകൊടു പിള—

ർന്നിട്ടു മാറിൽത്തുളുമ്പി—

ത്തള്ളും ചോരിക്കളിയിലമിഴ—

ക്കാലനെക്കൊന്റു വീഴ്ത്തി

ഉള്ളിൽ ക്കോപ്പേറിന കരുണയാ—

ഭക്തരക്ഷാർത്ഥമസ്മിൻ[1]

വെള്ളോട്ടിൻ[2] വായ്ക്കരെയമരുമെ—

ന്നപ്പനെക്കാൺക മുമ്പിൽ.       14


അംഗാർദ്ധേ ചേർത്തചലതനയാം

തീവ്രവിശ്ലേഷഭീത്യാ

ഗംഗാം കറ്റച്ചടയിടയിൽ വെ—

യ്ക്കിന്റെ കല്യാണമൂർത്തേ!

തുംഗം വെള്ളിത്തിരുമലയിള—

ക്കുംദശഗ്രീവഗർവിൻ

ഭംഗം തോറ്റും തവ പദയുഗം

ഞാനിതല്ലോ തൊഴുന്നേൻ.        15


കുംഭിത്തോൽപോത്തരവമുടഞാ—

ണക്ഷമേന്തും പുരാനെ—

ക്കുമ്പിട്ടെന്റിപ്പരിചു കനിവിൽ—

ക്കാര്യസിദ്ധൈ പുകണ്ണ്



  1. ദക്ഷരക്ഷാർത്ഥം എന്നു ഗ്രന്ഥത്തിൽ.
  2. വെൺകിട്ടത്തേവര് —കോട്ടക്കൽ ശിവൻ ആണെന്ന് തോന്നുന്നു.


"https://ml.wikisource.org/w/index.php?title=താൾ:Chakravaka_Sandesam.djvu/11&oldid=157321" എന്ന താളിൽനിന്ന് ശേഖരിച്ചത്