ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ചാലച്ചേരും പെരുനിലയില—
- ന്നാഴിയക്കോട്ടുലാവ—
ക്കാലേ യസ്മിൻ വിലസതി ധരാ—
- ബ്ധീശമാമാങ്കവേലാ. 22
സാനന്ദം വന്നുഷസിമഴല—
- ക്കണ്ണിമാരൊക്കെ മാഘ—
സ്നാനം ചെയ്യുംപൊഴുതവർകളിൽ
- ചിത്ത, മംഭസ്സു ഗാത്രം
യൂനാം മഗ്നം ഭവതി നിതരാം
- യത്ര സാ ദർശനീയാ
വാനോർ പോലും കനിവൊടു വണ—
- ങ്ങിന്റ പേരാറുപാന്തേ.[1] 23
ഉത്തംസം പോ(ൽ മഹിതമല) നാം—
- ട്ടിന്നതിൻ തീരഭൂമൗ
മുക്തിക്ഷേത്രം ജയതി തിരുനാ—
- വായിതി പ്രൗഢകീർത്തി
തത്ര സ്വൈരം മരുവിന കടൽ—
- ക്കന്യകാകാമുകം നീ
ഭക്ത്യാ കൂപ്പിത്തിറവിയ നിളാ[2]—
- സിന്ധുമുല്ലംഘയേഥാഃ. 24
ചാരത്താറ്റിൻ മറുകര[3] നില—
- യ്ക്കിന്റ മുക്കണ്ണരെക്ക—
ണ്ണാരക്കോരിത്തൊഴുതു തരസാ
- തെക്കു നോക്കിത്തിരിഞ്ഞു്
- ↑ ഭാരതപ്പുഴ.
- ↑ നിളാസിന്ധു = ഭാരതപ്പുഴ.
- ↑ ഭാരതപ്പുഴയുടെ തെക്കേക്കര. ഓത്തുപറമ്പിനടുത്തുള്ള ശിവക്ഷേത്രം.