ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
വ്യോമോത്സംഗേ തെളിവൊടു പറ-
- ന്നുച്ചകൈർഗ്ഗച്ഛതസ്തേ
ശ്രീമദ്ഗോവർദ്ധനപുരമെടോ-
- മുമ്പിലാമ്മാറു കാണാം. 25
വന്നെത്തും വൻപട മറുതല-
- ക്കൂറ്റിൽനിന്റാട്ടി വെട്ടി-
പ്പിന്നേ വാങ്ങിച്ചിനിയ കുടയും
- കുത്തി മാറാടി നീക്കി
പൊന്നിൻകാളം പൊലിവെഴ വിളി-
- പ്പിച്ചു പോരാട വല്ലും
മന്നോർചൂളാമണി[1] തിരുമല-
- ച്ചേരി[2] മേവീടുമേടം. 26
അഞ്ചാതെ നിന്റണി കുലയുമാ-
- റെയ്തു മുമ്പാഞ്ഞു വെട്ടി-
പ്പിൻ ചായാതേപൊരുതു
- ...........ഞ്ഞു്
വെന്റിക്കാലധ്വനിഭിരഖിലം
- പന്റിയൂർക്കൂറു[3]റപ്പി-
ച്ചന്റന്റസ്മാൽ പ്രഭവതി
- ..........കൂറ്റാർ ജയശ്രീ. 27
നിർഗമ്യ ത്വം പുനരവിടെ നി-
- ന്റൊട്ടു മുല്പാടു ചെൻറാ-
ലഗ്രേ കാണാം പുഴ[4] മറുകട-
- ന്നാശു ഗവ്യൂതിമാത്രേ
- ↑ ചൂഡാമണി.
- ↑ നാടുവാഴിയായ തിരുമലശ്ശേരി നമ്പൂതിരിയുടെ ഇല്ലപ്പേരു്. തിരുനാവായിൽ നിന്നു് അഞ്ചുമൈൽ ദൂരത്താണ് ഈ സ്ഥലം.
- ↑ തിരുമലശ്ശേരിക്കും ശുകപുര (ശിവപുരം) ത്തിനും സമീപമുള്ള പന്നിയൂർ ഗ്രാമം.
- ↑ വെളിയങ്ങോട്ടു പുഴ.