ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ഗത്വാ പശ്യ പ്രകൃതിരമ-
- ണീയം മണംപെറ്റ പൂവിൽ-
ത്തത്തും മത്തഭ്രമരമുഖരോ-
- ദ്യാനമേകം പ്രദേശം. 28
നേരേ കാതം തികയുമവിണൂ-
- രിട്ടൽ പിന്നിട്ടു മാറ-
ഞ്ചേരിൽച്ചെല്ലൂ, പുനരവിടെ നീ
- തേവരെക്കൈവണങ്ങി
ആഴം കാണ്മാൻ പലരുമരുതെ-
- ന്റിന്റ സൗജന്യസിന്ധോ-
രാഴാഞ്ചേരിക്ഷിതിസുരപതേ-
- രാലയം കണ്ടു പോക. 29
ദ്രഷ്ടവ്യം തേ മധുവിജയിന-
- സ്സന്നിധാനേന ധന്യം
ചട്ടറ്റീടും ജനമഹിതഗോ-
- വിന്ദപൂർവ്വം പുരം തേ
വിപ്രാ യത്ര പ്രഥമപുരുഷം
- പേക്കഥാം നിന്നു കേൾപ്പി-
ച്ചപ്പോഴേ പോയമരവനിതാ
- ഗീതമാകർണ്ണയന്തി. 30
കോറ്റേൻ[1] പോലെ ചുവ തടവുമാ-
- [2]റത്തലപ്പള്ളി മുൻറാം
കൂറ്റിൻ പ്രജ്ഞാവിലസിതമുണ-
- ർത്തിക്കുമാക്കാൾചിലോകം
ഏറ്റം പ്രീത്യാ പകലറുതിയിൽ
- പ്പൈങ്കിളിച്ചാർത്തു ചൊല്ല-
ത്തോറ്റിന്റീർഷ്യാകുലമളികുലം
- ചിന്തു പാടീടുമേടം. 31