ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
മുക്കാതത്തിൽപ്പുറമറുതി കൊ—
- ണ്ടീടുമാറാത്തശോഭം
മുക്കിത്തേനിൽക്കഴുകിന വചോ—
- ഭംഗിമുഗ്ദ്ധാംഗനാഢ്യം
മുക്കാൽവട്ടസ്ഫുരിതസുരമു—
- ഖ്യോത്സവം പാൽക്കുടം വെയ്
മുക്കോർ കൊള്ളും നിലയനമമും[1]—
- ദേശമത്യേഹി മന്ദം. 32
സ്വൈരം മാർഗ്ഗേ പുനരതുമിതും—
- കണ്ടു വൈകിക്കൊലാ നീ
വൈരത്തൂർ[2] ച്ചെന്റുഴറി നടകൊ—
- ള്ളങ്ങു കാവീടു നോക്കി
വൈരന്തോട്ടിന്റസുരശിരസാ—
- വട്ടുരുട്ടിക്കളിക്കും
ഗൗരീ യസ്മിൻ വിലസതി ജഗത്—
- പാലേനേ ജാഗരൂകാ. 33
അമ്പിൽക്കുമ്പിട്ടചലതനയാം—
- പിന്നെ നീ പോകൂ, പോനാൽ
മുമ്പിൽ ക്കാണാമഥ കരുവയൂ[3]—
- രെന്റു പേരാം പ്രദേശം
പിന്നെക്കാണാം പെരുവഴി കഴി—
- ച്ചൊട്ടെടത്തങ്ങു ചെന്റാ—
ലൂന്നിദ്രാംഭോരുഹപരിമളോ—
- ല്ലാസിതോയം തടാകം.